നീരജ് ചോപ്ര, യശ്‌വീർ സിങ്

 
Sports

നീരജിന് വെള്ളി, യശ്‌വീറിന് വെങ്കലം; ജാവലിൻ ത്രോയിൽ ഇരട്ട മെഡൽ നേട്ടം

മെഡൽ പട്ടികയിൽ അഞ്ച് സ്വർണവും 12 വെള്ളിയും ആറ് വെങ്കലവുമായി ഇന്ത്യ പത്താം സ്ഥാനത്താണ്.

നീതു ചന്ദ്രൻ

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ വെള്ളി നേടി ഇന്ത്യയുടെ നീരജ് ചോപ്ര. ഇന്ത്യൻ താരമായ യശ്‌വീർ സിങ്ങിനാണ് വെങ്കലം. ശ്രീലങ്കൻ താരം രുമേഷ് തരംഗ പരിരഗെ സ്വർണം നേടി. 89.75 മീറ്റർ ദൂരത്തേക്ക് എറിഞ്ഞാണ് പരിരഗെ സ്വർണം സ്വന്തമാക്കിയത്. ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് നീരജ് ചോപ്ര കാഴ്ച വച്ചത്.

രണ്ടാമത്തെ ശ്രമത്തിൽ 85.83 മീറ്റർ ദൂരത്തേക്ക് എറിഞ്ഞാണ് നീരജ് വെള്ളി നേടിയത്. യശ്‌വീർ 85.41 മീറ്റർ ദൂരമാണ് സ്വന്തമാക്കിയത്. ശക്തമായ കാറ്റും തണുപ്പും മത്സരത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. മെഡൽ പട്ടികയിൽ അഞ്ച് സ്വർണവും 12 വെള്ളിയും ആറ് വെങ്കലവുമായി ഇന്ത്യ പത്താം സ്ഥാനത്താണ്.

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ