Saketh Myneni, Ramkumar Ramanathan 
Sports

ടെന്നിസ് ഡബിൾസിൽ വെള്ളി, മിക്സഡ് ഡബിൾസ് ടീം ഫൈനലിൽ

രോഹൻ ബൊപ്പണ്ണ - ഋതുജ ഭോസാലെ സഖ്യം സ്വർണ പ്രതീക്ഷ നിലനിർത്തുന്നു

MV Desk

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിലെ പുരുഷൻമാരുടെ ടെന്നിസ് ഡബിൾസിൽ ഇന്ത്യക്ക് വെള്ളി. രാംകുമാർ രാമനാഥൻ - സാകേത് മെയ്‌നേനി സഖ്യം ഫൈനലിൽ ചൈനീസ് തായ്പെ സഖ്യത്തോട് പരാജയപ്പെടുകയായിരുന്നു. അതേസമയം, മിക്സഡ് ഡബിൾസിന്‍റെ ഫൈനലിൽ കടന്ന രോഹൻ ബൊപ്പണ്ണ - ഋതുജ ഭോസാലെ സഖ്യം സ്വർണ പ്രതീക്ഷ നിലനിർത്തുന്നു.

സു യു സിയോ - ജേസൺ യുങ് സഖ്യമാണ് പുരുഷൻമാരുടെ ഡബിൾസിൻ ഇന്ത്യൻ ജോടിയെ 6-4, 6-4 എന്ന സ്കോറിനു തോൽപ്പിച്ചത്. സാകേത് മെയ്‌നേനിക്ക് ഇത് മൂന്നാമത്തെ ഏഷ്യൻ ഗെയിംസ് മെഡലാണ്, രാംകുമാറിന് ആദ്യത്തെയും.

Rohan Boppanna, Rutuja Bhosale

അതേസമയം, മിക്സഡ് ഡബിൾസ് സെമി ഫൈനലിൽ രോഹൻ - ഋതുജ ജോടി ചൈനീസ് തായ്പെയുടെ തന്നെ ചാൻ ഹാവോ ചിങ് - യു സിയു സു സഖ്യത്തെ 6-1, 3-6, 10-4 എന്ന സ്കോറിനു കീഴടക്കിയാണ് ഫൈനലിലേക്കു മുന്നേറിയത്.

പ്രധാനമന്ത്രി മോദിയുടെ ബിരുദ കേസ്; കെജ്‌രിവാളിന്‍റെ അപ്പീൽ തള്ളി ഗുജറാത്ത് ഹൈക്കോടതി, 25000 രൂപ പിഴ അടയ്ക്കണം

ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; മുൻ മന്ത്രി സൗരഭ് ഭരദ്വാജ് അടക്കമുള്ള എഎപി പ്രവർത്തകർക്കെതിരേ കേസ്

എഫ്‌സിആർഎ രജിസ്‌ട്രേഷന് കൈക്കൂലി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

അരുണാചലിൽ കലാപകാരികളുടെ ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

6 മാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ ഒക്റ്റോബർ 1 മുതൽ മരവിപ്പിക്കും