സ്മൃതി മന്ഥന

 
Sports

ഇനി ആ നേട്ടം സ്മൃതിക്ക് സ്വന്തം; ടി20 ക്രിക്കറ്റിൽ പുതിയ റെക്കോഡ് സ്വന്തമാക്കി താരം

ടി20 ക്രിക്കറ്റിൽ മാത്രമായി ഏറ്റവും കൂടുതൽ ബൗണ്ടറികളുള്ള താരമെന്ന റെക്കോഡാണ് സ്മൃതി സ്വന്തമാക്കിയത്

Aswin AM

ന‍്യൂഡൽഹി: കഴിഞ്ഞ ദിവസം നെതർലൻഡ്സിനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ അർധസെഞ്ചുറി നേടിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ പുതിയ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥന. ടി20 ക്രിക്കറ്റിൽ മാത്രമായി ഏറ്റവും കൂടുതൽ ബൗണ്ടറികളുള്ള താരമെന്ന റെക്കോഡാണ് സ്മൃതി സ്വന്തം പേരിലേക്ക് ചേർത്തത്.

168 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 604 ബൗണ്ടറികളാണ് ഇതുവരെ അടിച്ചു കൂട്ടിയത്. നെതർലൻഡ്സിനെതിരായ മത്സരത്തിൽ 47 പന്തിൽ‌ നിന്നും 11 ബൗണ്ടറിയും ഒരു സിക്സും അടക്കം 74 റൺസാണ് സ്മൃതി നേടി‍യത്.

ന‍്യൂസിലൻഡ് താരം സൂസി ബേറ്റ്സ് ആണ് സ്മൃതിക്ക് തൊട്ടു താഴെ ഈ പട്ടികയിലുള്ളത്. പുരുഷ ക്രിക്കറ്റിൽ ടി20യിൽ ഏറ്റവും കൂടുതൽ ബൗണ്ടറി അടിച്ചിട്ടുള്ളത് ആരാധകർ സിംബാബർ എന്ന് ഇരട്ടപ്പേരിട്ട് വിളിക്കുന്ന ബാബർ അസമാണ്. 477 ബൗണ്ടറികളാണ് താരം ഇതുവരെ അടിച്ചിട്ടുള്ളത്.

അതേസമയം, 383 ബൗണ്ടറികൾ നേടിയിട്ടുള്ള മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ രോഹിത് ശർമയാണ് ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള മറ്റു ഇന്ത‍്യൻ താരം.

Get updates on WhatsApp

അസമിൽ അശുതോഷ് റങ്ക ഉൾപ്പെടെ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് സിജെപി

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ മോതിരം; പദ്ധതി ഉദ്ഘാടനം ചെയ്യാനൊരുങ്ങി വിജയ്

വധഭീഷണി; പൊലീസ് സംരക്ഷണം തേടി ദിഷ സാലിയന്‍റെ പിതാവ്

"ഞാൻ ബർഗർ തിന്നാൽ കുറ്റം, മുടി മുറിച്ചാൽ കുറ്റം"; എന്തു ചെയ്താലും ട്രോൾ ചെയ്യപ്പെടുന്നെന്ന് ചെന്നൈ മേയർ

തുടക്കം കളറാക്കി, മധ‍്യനിര തകർന്നു; വിൻഡീസിനെതിരേ ഇന്ത‍്യ‍യ്ക്ക് 296 റൺസ് വിജയലക്ഷ‍്യം