എം.ഡി. നിധീഷ്

 

File photo

Sports

ദുലീപ് ട്രോഫി: മലയാളിക്കരുത്തിൽ ദക്ഷിണ മേഖല ഫൈനലിൽ

എം.ഡി. നിധീഷിന് ഏഴ് വിക്കറ്റ്, ഉത്തര മേഖലയെ ഏഴ് വിക്കറ്റിനു കീഴടക്കിയ ദക്ഷിണ മേഖല ഫൈനലിൽ. മധ്യ മേഖലയെ നാല് വിക്കറ്റിനു കീഴടക്കിയ പൂർവ മേഖലയാണ് ഫൈനലിലെ എതിരാളികൾ.

Sports Desk

ബംഗളൂരു: ദുലീപ് ട്രോഫി സെമി ഫൈനലിൽ ഉത്തര മേഖലയെ ഏഴ് വിക്കറ്റിനു കീഴടക്കി ദക്ഷിണ മേഖല ഫൈനലിൽ കടന്നു. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേടിയ കേരള പേസ് ബൗളർ എം.ഡി. നിധീഷിന്‍റെ പ്രകടനം നിർണായകമായി. ആദ്യ ഇന്നിങ്സിലെ രണ്ട് വിക്കറ്റ് ഉൾപ്പെടെ നിധീഷ് മത്സരത്തിലാകെ ഏഴ് വിക്കറ്റാണ് സ്വന്തമാക്കിയത്.

രണ്ടാം ഇന്നിങ്സിൽ ഉത്തര മേഖല 297 റൺസിന് പുറത്തായ ശേഷം 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണ മേഖല മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ജയം പിടിച്ചെടുത്തു.

സ്കോർ: ഉത്തര മേഖല 195, 297; ദക്ഷിണ മേഖല 312, 182/3

റിക്കി ഭുയി (42) - എൻ. ജഗദീശൻ (43) ഓപ്പണിങ് സഖ്യം ദക്ഷിണ മേഖലയ്ക്ക് ഉറച്ച തുടക്കം നൽകി. ഇവരെ കൂടാതെ ഷെയ്ഖ് റഷീദിന്‍റെ (1) വിക്കറ്റ് കൂടി നഷ്ടമായെങ്കിലും, ക്യാപ്റ്റൻ തിലക് വർമയും (51*) ആർ. സ്മരണും (32*) ചേർന്ന് ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു.

മധ്യ മേഖലയെ നാല് വിക്കറ്റിനു കീഴടക്കിയ പൂർവ മേഖലയാണ് ഫൈനലിലെ എതിരാളികൾ.

പ്രളയം: സംഭാവന വേണ്ട, ഇന്ത്യയും ചൈനയും യുഎസും നഷ്ടപരിഹാരം നൽകണമെന്ന് നേപ്പാൾ

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നു; പുതിയ പേര് പ്രഖ്യാപിച്ച് സർക്കാർ

ജയ്പൂരിൽ സിജെപി പ്രവർത്തകർക്കെതിരേ ആക്രമണം നടന്ന സർക്കാർ സ്കൂൾ പൊളിച്ചുനീക്കി; 18 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം

സുശാന്ത് സിങ്ങിന്‍റെയും ദിഷ സാലിയന്‍റെയും മരണം തമ്മിൽ ബന്ധമുണ്ട്; ‘100 ശതമാനം ഉറപ്പ്’ – ദിഷയുടെ പിതാവ്