ലാ ലിഗ ട്രോഫി

 

File

Sports

സ്പാനിഷ് ഫുട്ബോൾ ലീഗിന് കിക്കോഫ്

മുൻ ചാംപ്യൻ റയല്‍ മാഡ്രിഡിന്‍റെ പരിശീലകനായി 13 വര്‍ഷങ്ങള്‍ക്കു ശേഷം ഹൊസെ മൗറീഞ്ഞോ തിരിച്ചെത്തുന്നു; ഹാൻസി ഫ്ളിക്കിന്‍റെ ബാഴ്സലോണ ഇത്തവണയും ഫേവറിറ്റുകൾ

Sports Desk

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിന് ഞായറാഴ്ച കിക്കോഫ്. രാത്രി 11ന് അലാവസും ഗെറ്റാഫെയും തമ്മിലാണ്‌ ആദ്യ മത്സരം. ഞായറാഴ്ച പുലർച്ചെ ഒരു മണിക്ക് സെവിയയും റയോ വയക്കാനോയും നേർക്കുനേർ. ഞായർ രാത്രി 8.30ന് റേസിങ് സാന്‍റഡർ - വിയ്യാ റയൽ, രാത്രി 10.30ന് എസ്പാന്യോൾ - ലെവാന്‍റെ മത്സരങ്ങളും നടക്കും.

മുൻ ചാംപ്യൻ റയല്‍ മാഡ്രിഡിന്‍റെ പരിശീലകനായി 13 വര്‍ഷങ്ങള്‍ക്കു ശേഷം ഹൊസെ മൗറീഞ്ഞോ തിരിച്ചെത്തുന്നു എന്നതാണ് ലാ ലിഗയിലെ ഇത്തവണത്തെ ഏറ്റവും വലിയ വിശേഷം. മാര്‍ക്ക് കുക്കുറെയ, ഇബ്രാഹിമ കൊനാറ്റെ, ഡെന്‍സല്‍ ഡംഫ്രൈസ്, ബെര്‍ണാര്‍ഡോ സില്‍വ എന്നിവരുടെ വരവ് റയൽ നിരയെ ശക്തമാക്കും. മുന്നേറ്റത്തിന് കൂടുതല്‍ കരുത്തേകാന്‍ യാന്‍ ഡിയോമാണ്ടെയുമുണ്ട്.

ലോകകപ്പ് നേടിയ സ്പാനിഷ് ടീമിലെ താരങ്ങൾ നിറഞ്ഞ ഹാന്‍സി ഫ്ളിക്കിന്‍റെ ബാഴ്സലോണയാണ് ഇക്കുറിയും കിരീടസാധ്യതയിൽ മുൻപന്തിയിൽ. റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിക്ക് പകരം ആന്‍റണി ഗോര്‍ഡന്‍, കരീം അഡെയെമി എന്നിവർ എത്തിയത് കറ്റാലൻ ടീമിന് ആശ്വാസമാണ്. ഡീഗോ സിമിയോണി പരിശീലിപ്പിക്കുന്ന അത്‌ലറ്റികോ മാഡ്രിഡ് ബാഴ്സയെയും റയലിനെയും വെല്ലുവിളിക്കുമെന്ന് ഉറപ്പാണ്.

ശബരിമല നട ഞായറാഴ്ച തുറക്കും; വിപുലമായ സർവീസുകളുമായി കെഎസ്ആർടിസി

ഓണത്തിരക്ക്: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 സ്പെഷ്യൽ ബസ് സർവീസുകൾ

മുഖ്യമന്ത്രി ഒരാഴ്ച സെക്രട്ടേറിയറ്റിൽ സന്ദർശകരെ കാണില്ല

വന്ദേമാതരം വേണ്ട, സ്വാതന്ത്ര്യദിനത്തിൽ സ്കൂളുകളിൽ പാടുക ദേശീയ ഗാനം

പ്രളയ പ്രതിരോധത്തിന് കേരളം പുതിയ പദ്ധതി നടപ്പാക്കും; ഐഐടി സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു