അന ബാർബോസു

 
Sports

ഒളിമ്പിക്സ് മെഡൽ‌ ജേതാവ് അന ബാർബോസുവിനെ 2 വർഷത്തേക്ക് വിലക്കി

ഉത്തേജക മരുന്ന് പരിശോധനയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് നടപടി

Sports Desk

ലോസാൻ: 2024 ഒളിമ്പിക്സിൽ വിവാദപരമായ വെങ്കല മെഡൽ നേടിയ റൊമാനിയൻ ജിംനാസ്റ്റിക്സ് താരം അന ബാർബോസുവിനെ രണ്ട് വർഷത്തേക്ക് വിലക്കി. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് ഹാജരാകുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് കായികതർക്കപരിഹാര കോടതിയുടെ (സിഎഎസ്) നടപടി.

2025 സെപ്റ്റംബറിനും ഡിസംബറിനുമിടെ താരത്തിന്‍റെ ഭാഗത്തു നിന്നും ഇത്തരം വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് ഇന്‍റർനാഷണൽ ടെസ്റ്റിങ് ഏജൻസി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് 2026 മേയ് 5ന് പ്രാബല‍്യത്തിൽ വരുന്ന രീതിയിൽ താത്‌കാലിക വിലക്കും 2025 ഡിസംബർ വരെയുള്ള അവരുടെ മത്സരഫലങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു.

പിന്നീട് ഇതിനെതിരേ അന കായികതർക്കപരിഹാര കോടതിയിൽ അപ്പീൽ നൽകി. സിഎഎസ് താരത്തിന്‍റെ വിലക്ക് സ്ഥിരീകരിച്ചുവെങ്കിലും മത്സരഫലങ്ങളുടെ കാര‍്യത്തിൽ അനയ്ക്ക് അനുകൂലമായി വിധിക്കുകയായിരുന്നു.