(37-ാംമത് മലപ്പുറം റവന്യൂ ജില്ല സ്കൂൾ കായിക മേളയുടെ ലോഗോ മലപ്പുറം ജില്ലാ കലക്റ്റർ ഡോ. വിനയ് ഗോയൽ (ഐഎഎസ്) പ്രകാശനം ചെയ്യുന്നു)

 
Sports

കായിക മേള ലോഗോ പ്രകാശനം ചെയ്തു

ക്ഷണിക്കപ്പെട്ട ലോഗോകളിൽ നിന്ന് തെരഞ്ഞെടുത്ത ലോഗോയുടെ രൂപകൽപ്പന നിർവഹിച്ചത് നിലമ്പൂർ ബിആർസി അധ്യാ പകനായ സുനിൽകുമാറാണ്

Sports Desk

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ച് 17,18,19 തീയതികളിൽ നടക്കുന്ന 37ാമത് മലപ്പുറം റവന്യൂ ജില്ല സ്കൂൾ കായിക മേളയുടെ ലോഗോ മലപ്പുറം ജില്ലാ കലക്റ്റർ ഡോ. വിനയ് ഗോയൽ (ഐഎഎസ്) പ്രകാശനം ചെയ്തു.

എഡിഎം പി.ഒ. സാദിഖ്, ജില്ലാ വിദ്യാഭ്യാസ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് ഇ. ഷറഫുദ്ദീൻ(കെഎഎസ് ), പി.കെ.എം. ഹിബത്തുള്ള, മീഡിയ കൺവീനർ എ. ശിവപ്രസാദ്, ആർഡിഎസ്ജിഎ സെക്രട്ടറി പി. ജംഷീർ ബാബു, പി. ജിമേഷ്, പി. മുഹമ്മദ് ഷമീം, കെ. രവികുമാർ, എം.സി. ദേവൻ എന്നിവർ സംബന്ധിച്ചു. ക്ഷണിക്കപ്പെട്ട ലോഗോകളിൽ നിന്ന് തെരഞ്ഞെടുത്ത ലോഗോയുടെ രൂപകൽപ്പന നിർവഹിച്ചത് നിലമ്പൂർ ബിആർസി അധ്യാ പകനായ സുനിൽകുമാറാണ്.