ഇയാൻ ബെൽ, സ്റ്റീഫൻ ഫ്ളെമിങ് 
Sports

സ്റ്റീഫൻ ഫ്ളെമിങ്ങും ഇയാൻ ബെല്ലും കിവി കോച്ചിങ് സംഘത്തിൽ

ഗാരി സ്റ്റെഡ് തന്നെയാവും ദേശീയ ടീമിന്‍റെ മുഖ്യ പരിശീലകൻ

MV Desk

ഓക്ക്‌ലൻഡ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായി മുൻ ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ളെമിങ്, ഇംഗ്ലണ്ടിന്‍റെ മുൻ താരങ്ങളായ ഇയാൻ ബെൽ, ജയിംസ് ഫോസ്റ്റർ എന്നിവരെ ന്യൂസിലൻഡ് ടീമിന്‍റെ പരിശീലക സംഘത്തിൽ ഉൾപ്പെടുത്തി.

ഐപിഎൽ കോച്ചിങ് പരിചയവുമായാണ് ഫ്ളെമിങ്ങും വിക്കറ്റ് കീപ്പറായിരുന്ന ഫോസ്റ്ററും എത്തുന്നത്. പത്തു വർഷത്തിനധികമായി ചെന്നൈ സൂപ്പർ കിങ്സ് പരിശീലകനായ ഫ്ളെമിങ്ങിനു കീഴിൽ അഞ്ച് വട്ടം ടീം ഐപിഎൽ കിരീടം നേടിയിട്ടുണ്ട്. ഫോസ്റ്റർ ഇപ്പോൾ കോൽക്കത്ത നൈറ്റ്റൈഡേഴ്സിന്‍റെ അസിസ്റ്റന്‍റ് കോച്ചാണ് ഫോസ്റ്റർ.

അതേസമയം, ഗാരി സ്റ്റെഡ് തന്നെയാവും ദേശീയ ടീമിന്‍റെ മുഖ്യ പരിശീലകൻ. ഇയാൻ ബെൽ അസിസ്റ്റന്‍റ് കോച്ചായാണ് സംഘത്തിൽ ചേരുന്നത്. ലോകകപ്പിനു ശേഷം മുൻ പാക്കിസ്ഥാൻ സ്പിന്നർ സഖ്‌ലെയ്ൻ മുഷ്താക്കും കിവി സംഘത്തിലെത്തും.

നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥി വോട്ടെടുപ്പിന്‍റെ തലേദിവസം വരെ റിമാൻഡിൽ; പ്രചാരണത്തിൽ പങ്കെടുക്കാനാകില്ല

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; മഴ ശക്തമാകും

സോമനാഥ് ക്ഷേത്രത്തിൽ ബോംബ് ഭീഷണി; സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സ്ഥലത്തെത്തി

പ്രിയദർശിനിയുടെ 100ാം ദിനത്തിൽ സൗജന്യ സാരി വിതരണമില്ല, വ്യാജ വാർത്തയെന്ന് ഗതാഗതമന്ത്രി

രാജസ്ഥാനിലെ 18 കൗൺസിലർമാർ 'അപ്രത്യക്ഷരായി'; ഹരിയാന പൊലീസിന്‍റെ കസ്റ്റഡിയിലെന്ന് കോൺഗ്രസ്