സ്റ്റീവ് സ്മിത്ത്, സ്റ്റീവ് വോ

 
Sports

സ്റ്റീവ് വോയെ മറികടന്നു, ടെസ്റ്റിൽ ചരിത്ര നേട്ടവുമായി സ്റ്റീവ് സ്മിത്ത്; ഇനി മുന്നിലുള്ളത് പോണ്ടിങ്ങും അലൻ ബോർഡറും

നിലവിൽ സ്റ്റീവ് സ്മിത്തിന് ടെസ്റ്റിൽ‌ 10,945 റൺസുണ്ട്

Aswin AM

ഡർബൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ‍്യ മത്സരത്തിൽ 25 റൺസ് കൂടി അടിച്ചെടുത്തതോടെ ഓസ്ട്രേലിയയ്ക്കു വേണ്ടി ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി സ്റ്റീവ് സ്മിത്ത്. ഇതോടെ മുൻ ഓസീസ് ക‍്യാപ്റ്റൻ സ്റ്റീവ് വോയുടെ റെക്കോഡ് പഴങ്കഥയായി. നിലവിൽ സ്മിത്തിന് ടെസ്റ്റിൽ‌ 10,945 റൺസുണ്ട്.

അതേസമയം, ടെസ്റ്റിൽ 10,927 റൺസുള്ള സ്റ്റീവ് വോ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 51.85 ബാറ്റിങ് ശരാശരിയിൽ 13,378 റൺസുമായി റിക്കി പോണ്ടിങ് പട്ടികയിൽ ഒന്നാം സ്ഥാനത്തും 11,174 റൺസുമായി അലൻ ബോർഡർ രണ്ടാം സ്ഥാനത്തുമുണ്ട്. ടെസ്റ്റിൽ 8,786 റൺ‌സ് അടിച്ചെടുത്തിട്ടുള്ള ഡേവിഡ് വാർണറാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്. വരും മത്സരങ്ങളിൽ 55 റൺസ് കൂടി അടിച്ചെടുക്കാനായാൽ സ്മിത്തിന് ടെസ്റ്റിൽ മാത്രം ഓസീസിനു വേണ്ടി 11,000 റൺസ് നേടാം.