സൂര‍്യകുമാർ യാദവ്

 
Sports

29 പന്തിൽ 82 റൺസ്; ഗുജറാത്തിനെതിരേ തകർപ്പൻ ബാറ്റിങ്ങുമായി സൂര‍്യ

9 ബൗണ്ടറിയും 7 സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ബാറ്റിങ് പ്രകടനം

Aswin AM

കോൽക്കത്ത: സയീദ് മുഷ്താഖ് അലി ടൂർണമെന്‍റിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ അർധസെഞ്ചുറി നേടി മുംബൈ ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവ്. 29 പന്തിൽ നിന്നും 9 ബൗണ്ടറിയും 7 സിക്സും അടക്കം 82 റൺസ് അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ബാറ്റിങ് പ്രകടനം. ഇതോടെ ഗുജറാത്ത് 19.2 ഓവറിൽ ഉയർത്തിയ 198 റൺസ് വിജയലക്ഷ‍്യം ഗുജറാത്ത് 15.4 ഓവറിൽ 5 വിക്കറ്റ് ശേഷിക്കെ മറികടന്നു.

ഇത്തവണത്തെ സയീദ് മുഷ്താഖ് അലി ടൂർണമെന്‍റിൽ രണ്ടാം അർധസെഞ്ചുറിയാണ് താരം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരേ നടന്ന മത്സരത്തിൽ താരം 21 പന്തിൽ 60 റൺസ് അടിച്ചെടുത്തിരുന്നു.

സൂര‍്യയ്ക്കു പുറമെ മുംബൈയ്ക്ക് വേണ്ടി സർഫറാസ് ഖാൻ 17 പന്തിൽ 40 റൺസെടുത്ത് പുറത്താകാതെ തകർപ്പൻ പ്രകടനം പുറത്തെടുത്തു. സയീദ് മുഷ്താഖ് അലി ട്രോഫിയിലെ തകർപ്പൻ പ്രകടനം താരത്തിന് ഇന്ത‍്യൻ ടീമിലേക്ക് വഴിത്തുറന്നേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.