സൂര‍്യകുമാർ യാദവ്

 
Sports

ക‍്യാപ്റ്റൻ സ്ഥാനവും പോയി, ടീമിലും ഇടമില്ല; സൂര‍്യകുമാർ യാദവിന്‍റെ തിരിച്ചുവരവ് സാധ‍്യമോ?

സൂര‍്യകുമാർ യാദവ് ഇന്ത‍്യൻ ടി20 ടീമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷ‍യിലാണ് ആരാധകർ

Aswin AM

ന‍്യൂഡൽഹി: 2026 ടി20 ലോകകപ്പ് ഇന്ത‍്യയ്ക്ക് നേടി തന്ന ക‍്യാപ്റ്റനാണ് സൂര‍്യകുമാർ യാദവ്. എന്നാൽ മോശം ഫോമിനെ തുടർന്ന് ക‍്യാപ്റ്റൻ സ്ഥാനവും ടീമിൽ ഇടവും അദ്ദേഹത്തിന് നഷ്ടമായി. ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെ അടുത്ത ടി20 ലോകകപ്പും ഒളിംപിക്സ് ഗോൾഡ് മെഡലുമാണ് തന്‍റെ ലക്ഷ‍്യമെന്ന് സൂര‍്യ പ്രഖ‍്യാപിച്ചിരുന്നു. ഇതിനിടെയാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി സൂര‍്യയെ മാറ്റി 3 വർഷമായി ടി20 ടീമിൽ ഇല്ലാതിരുന്ന ശ്രേയസ് അയ്യരെ ക‍്യാപ്റ്റനാക്കുന്നത്.

ശ്രേയസ് ക‍്യാപ്റ്റനായ 6 മത്സരങ്ങളും ഇന്ത‍്യ ദയനീയമായി തോറ്റു. ഈ ഒരു സാഹചര‍്യത്തിൽ നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സൂര‍്യകുമാറിന് ഇന്ത‍്യൻ ടി20 ടീമിലേക്ക് ഇനിയും തിരിച്ചുവരാൻ സാധിക്കുമെന്നാണ്. എന്നാൽ ആഭ‍്യന്തര ക്രിക്കറ്റിൽ ശക്തമായ പ്രകടനം കാഴ്ചവയ്ക്കേണ്ടി വരും.

മുൻ ഇന്ത‍്യൻ താരങ്ങളായ ദിനേഷ് കാർത്തിക്, അമ്പാട്ടി റായ്ഡു, യുവരാജ് സിങ് അടക്കമുള്ള താരങ്ങൾ ഇത്തരത്തിൽ ടീമിൽ നിന്നും പുറത്തായ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയവരാണ്. സൂര‍്യകുമാർ യാദവും അതുപോലെ ടി20 ടീമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

വരുന്ന സയീദ് മുഷ്താഖ് അലി ട്രോഫിയിലും ഐപിഎല്ലിലും മിന്നും പ്രകടനം പുറത്തെടുത്താൽ സൂര‍്യകുമാർ ഇന്ത‍്യൻ ടീമിലെത്തുമെന്നും എന്നാൽ ക‍്യാപ്റ്റൻ സ്ഥാനം ലഭിക്കുകയെന്നത് അൽപ്പം പ്രയാസമായിരിക്കുമെന്നും കഴിഞ്ഞ ദിവസങ്ങളിൽ മുൻ ഇന്ത‍്യൻ താരം രവിചന്ദ്രൻ അശ്വിൻ തന്‍റെ യൂട‍്യൂബ് ചാനലിൽ പറഞ്ഞിരുന്നു.

നേപ്പാളിലെ മിന്നൽ പ്രളയം; മരണസംഖ്യ കുതിച്ചുയരുന്നു, ഇതുവരെ കണ്ടെടുത്തത് 538 മൃതദേഹങ്ങൾ

ഭീകരവിരുദ്ധ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ മൂന്ന് പുതിയ എൻഐഎ പ്രത്യേക കോടതികൾ

പ്രളയം; ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ ചരക്കുനീക്കം താറുമാറായി, സോണൗലി അതിർത്തിയിൽ 16 കിലോമീറ്റർ നീളത്തിൽ ട്രക്കുകളുടെ നിര

ഓസീസിനെതിരായ അണ്ടർ 19 പരമ്പര: വൈഭവ് സൂര‍്യവംശിയെ ഇന്ത‍്യൻ ടീമിലെടുക്കാത്തത് എന്തുകൊണ്ട്?

ഡ്രസിങ് റൂമും ഹോട്ടലുകളും പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല; ഏഷ‍്യൻ ഗെയിംസിന് ബി ടീമിനെ അയക്കാൻ ബിസിസിഐ