.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ന്യൂയോർക്ക്: തങ്ങളുടെ കന്നി ടി20 ലോകകപ്പിനെത്തുന്ന യുഎസ്എയുടെ ടീമിൽ മിക്കവരും ഇന്ത്യക്കാർ. അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ഇത്തവണത്തെ ടി20 ലോകകപ്പ് ജൂൺ 2നാണ് ആരംഭിക്കുക. മികച്ച യുവ നിരയുമായെത്തുന്ന യുഎസ്എ ടീമിന്റെ നായകനായെത്തുന്നത് ഇന്ത്യക്കാരനായ മൊനാങ്ക് പട്ടേലാണ്.
ഗുജറാത്തുകാരനായ വിക്കറ്റ് കീപ്പർ ബാറ്റർ മൊനാങ്കിനു പുറമെ മുൻ രഞ്ജി ട്രോഫി-ഐപിഎൽ ബാറ്റർ മിലിന്ദ് കുമാർ, മുൻ അണ്ടർ 19 സ്പിന്നർ ഹർമീത് സിങ് എന്നിവരും ഇന്ത്യയിൽ നിന്ന് യുഎസ് സംഘത്തിലുണ്ട്. ആരോൺ ജോൺസ്, സ്റ്റീവൻ ടെയ്ലർ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയിൽ മുൻ ന്യൂസിലൻഡ് ഓൾറൗണ്ടർ കോറി ആൻഡേഴ്സണും ചേരുന്നതോടെ ടീമിന് കരുത്താകും.
ജെസി സിങ്, നിസർഗ് പട്ടേൽ, നിതീഷ് കുമാർ, നോഷ്തുഷ് കെഞ്ചിഗെ, സൗരഭ് നേത്രാൽവകർ എന്നിവരാണ് ടീമിലെ മറ്റ് ഇന്ത്യൻ വംശജർ. മുൻ ആസ്ട്രേലിയൻ ക്രിക്കറ്റർ സ്റ്റുവർട്ട് ലോയാണ് മുഖ്യ പരിശീലകൻ. ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് യുഎസ്എ. ഉദ്ഘടന മത്സരത്തിൽ കാനഡയാണ് യുഎസ്എയുടെ എതിരാളികൾ. ജൂൺ 12നാണ് ഇന്ത്യ, യുഎസ്എ മത്സരം.