സിംബാബ്വെയ്ക്ക് എതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

 
Sports

സിംബാബ്‌വെയെ നേരിടാനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; സഞ്ജു വീണ്ടും പുറത്ത്

പരമ്പര ജൂലൈ 23 മുതൽ, സഞ്ജു ഉൾപ്പെടെ, ഇംഗ്ലണ്ട് പര്യടനത്തിൽ ഉൾപ്പെട്ട ആറ് പേരെ ഒഴിവാക്കി.

Sarath Nath MS

മുംബൈ: സിംബാബ്വെയ്ക്ക് എതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ജൂലൈ 23 മുതല്‍ ഹരാരെയില്‍ ആരംഭിക്കുന്ന പരമ്പരയില്‍ ശ്രേയസ് അയ്യര്‍ ടീമിനെ നയിക്കും. തിലക് വര്‍മയാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ നിന്ന് ഒഴിവാക്കിയതാണ് പ്രഖ്യാപനത്തിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച 15കാരന്‍ വൈഭവ് സൂര്യവംശി വീണ്ടും ടീമില്‍ ഇടംപിടിച്ചു. അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, റിങ്കു സിംഗ്, ശിവം ദുബെ, മയങ്ക് യാദവ് എന്നിവരും ടീമിലുണ്ട്. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന സെലക്ടര്‍മാരുടെ സമീപനമാണ് പുതിയ ടീമില്‍ പ്രകടമാകുന്നത്.

അതേസമയം, അശോക് ശര്‍മ, യഷ് ഠാക്കൂര്‍ എന്നിവര്‍ക്ക് ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തി. വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ പ്രഭ്സിമ്രന്‍ സിംഗും ടീമില്‍ ഇടംനേടി.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഏകദിന ടീമില്‍ പരിക്കേറ്റ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ശിവം ദുബെയെയും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്.

Get updates on WhatsApp

ഇന്ത്യന്‍ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ശിവം ദുബെ, സൂര്യാംശ് ഷെഡ്‌ഗെ, റിങ്കു സിങ്, ഹര്‍ഷ് ദുബെ, വരുണ്‍ ചക്രവര്‍ത്തി, പ്രിന്‍സ് യാദവ്, യഷ് താക്കൂര്‍, അശോക് ശര്‍മ, മയങ്ക് യാദവ്, പ്രഭ്സിമ്രന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍).

അയോധ്യ രാമക്ഷേത്ര കൊള്ള: മാധ്യമപ്രവർത്തകനെതിരായ എഫ്ഐആർ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

ചെറിയ വസ്ത്രം ധരിച്ച സ്ത്രീയുടെ വീഡിയോ; രാഷ്ട്രീയ വിവാദത്തിൽ പ്രതികരിച്ച് ടിവികെ മന്ത്രി കീർത്തന

"ഒരു തുള്ളി എണ്ണപോലും പുറത്തേക്ക് പോകില്ല, ഹോർമുസ് കടലിടുക്ക് അടയ്ക്കും", കടുത്ത പ്രഖ്യാപനവുമായി ഇറാൻ

സ്ത്രീകൾക്ക് കൂടുതൽ സൗജന്യ ബസ് യാത്ര, മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ; വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്

പെരുമ്പാവൂരിൽ ടിപ്പർ ലോറിയിടിച്ച് ഏഴുവയസുകാരന് ദാരുണാന്ത്യം