മലപ്പുറം ജില്ല സ്കൂൾ കാ യിക മേളക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ തുടക്കമായി

 
Sports

മലപ്പുറം ജില്ല സ്കൂൾ കായിക മേളക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ തുടക്കമായി

ഐഡിയൽ സ്ക്കൂളിന്‍റെ ചിറകിലേറി എടപ്പാൾ ഉപ ജില്ല മുന്നിൽ

MV Desk

വേലായുധൻ പി. മൂന്നിയൂർ

തേഞ്ഞിപ്പലം: മലപ്പുറം ജില്ല സ്കൂൾ കായിക മേള ക്ക് കാലിക്കറ്റ് യൂണിവേ ഴ്സിറ്റിയിൽ തുടക്കമായി. ഐഡിയൽ സ്ക്കൂളിന്‍റെ ചിറകിലേറി എടപ്പാൾ ഉപ ജില്ല മുന്നിൽ. വണ്ടൂർ ഉപജില്ല തൊട്ടു പുറകിൽ. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ച് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മുപ്പത്തിഏഴാമത് മലപ്പുറം ജില്ലാ സ്കൂൾ കായിക മേള ഒന്നാം ദിവസം പിന്നിട്ടപ്പോൾ 8 സ്വർണവും 9 വെള്ളിയും 2 വെങ്കലവും അടക്കം 67. പോയിന്‍റുകൾ കരസ്ഥമാക്കി എടപ്പാൾ ഉപജില്ല മുന്നിട്ട് നിൽക്കുന്നു.

3സ്വർണവും 3 വെ ള്ളിയും 3 വെങ്കലവു മടക്കം 36 പോയിന്‍റുകൾ കരസ്ഥമാക്കി വണ്ടൂർ ഉപജില്ല രണ്ടാം സ്ഥാന ത്തും 3സ്വർണവും 1 വെ ള്ളിയും 2 വെങ്കലവുമ ടക്കം 29 പോയിന്‍റുകൾ കരസ്ഥമാക്കി കിഴിശ്ശേരി ഉപജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. സ്കൂൾ തലത്തിൽ 8 സ്വർണവും 8 വെ ള്ളിയും 2 വെങ്കലവും അടക്കം 64 പോയിന്‍റുകൾ നേടിയാണ് നിലവിലെ ചാംപ‍്യൻമാരായ കടകശ്ശേരി ഐഡിയൽ (എടപ്പാൾ ഉപജില്ല)ബഹുദൂരം മുന്നിൽ നിൽക്കുന്നത്.

2 സ്വർണവും 3 വെള്ളിയും 6 വെങ്കലവുമടക്കം 25 പോയിന്‍റുമായി കെഎച്ച്എംഎച്ച്എസ്എസ് ആലത്തിയൂർ (തിരൂർ ഉപജില്ല )രണ്ടാമതും ഒരു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമടക്കം 9 പോയിന്‍റുമായി എസ്എസ്എച്ച്എസ്എസ് മൂർക്കനാട് ( അരീക്കോട്‌ ഉപജില്ല )മൂന്നാമതുമുണ്ട്. 17 ഉപജില്ലകളിൽ നിന്നായി മൂവായിരത്തോളം കായിക താരങ്ങൾ പങ്കെടുക്കുന്ന മേളയിൽ അണ്ടർ-14, അണ്ടർ-17, അണ്ടർ-19 ആൺ-പെൺ വി ഭാഗങ്ങളിലാണ് മത്സരം.

ടി.വി. ഇബ്രാഹിം എംഎൽഎ മേള ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഇ.കെ. ബഷീർ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എജുക്കേഷ ൻ ഡയറക്റ്റർ ഡോ.വി പി ഹുസൈൻ കായിക സന്ദേശം നൽകി. ജില്ലാ പഞ്ചായത്തംഗം ഷാജി പാച്ചേരി, പ്രോഗ്രാം കൺവീനർ സി. മുഹമ്മദ് മുനീർ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ. സാബിറ (പള്ളിക്കൽ),കെ. ഷെരീഫ അസീസ് മേടത്തിൽ (തേഞ്ഞിപ്പലം),അനിത സുനി (ചേലേമ്പ്ര), കബീർ മുതുപറമ്പ് (ചെയർമാൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കുണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്) സഫിയ ഹസൻ (മെമ്പർ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്) കെ. റഫീഖ് (മെമ്പർ, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്),

ഡിഡി ഇ സലാവുദ്ദീൻ പുല്ലത്ത്, സക്കീന എം.കെ (ഡിഇഒ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല), പി. ബിന്ദു എ ഇ ഒ, വേങ്ങര ഉപജി ല്ല), ഇ ഷഹറുദ്ദീ (എഎ ഡി ഡി ഇ മലപ്പുറം)പി. ജംഷീർ എന്നിവർ സംസാരിച്ചു.

മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 2026 മീഡിയ പവലിയൻ ഉദ്ഘാടനം ചെയ്തു

തേഞ്ഞിപ്പലം: മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 2026-ന്‍റെ ഭാഗമായി ഒരുക്കിയ മീഡിയ പവലിയന്‍റെ ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് പി. ഋഷികേശ് നിർവഹിച്ചു.

ഡെപ്യൂട്ടി ഡയ റക്റ്റർ ഓഫ് എഡ്യൂക്കേഷൻ സലാവുദ്ദീൻ പുല്ല ത്ത്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് ഇ. ഷറഫുദ്ദീ ൻ കെ.എ.എസ് ,മീഡിയ കമ്മിറ്റി ചെയർമാൻ മനോജ് കെ.പി, വൈസ് ചെയർമാൻ പി.കെ.എം ഹിബത്തുള്ള , കൺവീനർ എ. ശിവപ്രസാദ്, ആർഡിഎസ്ജി സെക്രട്ടറി ജംഷീർ ബാബു പി ,സെനറ്റ് മെമ്പർ ഹരീഷ് എ.വി

സ്പോർട്സ് കോഡിനേറ്റർ സന്തോഷ്, സുഭാഷ് കെ.കെ, ബഷീർ കെ.വി, ഫസൽ എംപി, ജിമേഷ് പി, റിയാസ് പി.വി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള: മൂന്നാം ദിനത്തിലെ മത്സരക്രമത്തിൽ മാറ്റം

തേഞ്ഞിപ്പലം: മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 2026-ന്‍റെ ഒന്നാം ദിനത്തിൽ മീഡിയ പവലിയനിൽ നടന്ന വാർത്താസമ്മേളനത്തിൽ മൂന്നാം ദിനത്തിലെ മത്സരക്രമത്തിൽ മാറ്റം വരുത്തിയതായി ഡെപ്യൂട്ടി ഡയറക്റ്റർ ഓഫ് എജ്യു ക്കേഷൻ സലാഹുദ്ദീൻ പുല്ലത്ത് ഔദ്യോഗികമാ യി പ്രഖ്യാപിച്ചു.

വിദ്യാർഥികളുടെ സുഗമമായ പങ്കാളിത്തവും മത്സരങ്ങ ളുടെ നടത്തിപ്പും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി മൂന്നാം ദിനത്തിലെ മത്സരങ്ങൾക്കായി നിശ്ചയിച്ചിരുന്ന തീയതി സംബന്ധിച്ച മാറ്റമാണ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്. 17 ന് നടക്കേണ്ടിയിരുന്ന സീനിയർ വിഭാഗത്തിന്‍റെ 3000 മീറ്റർ ഓട്ടം 21 ലേ ക്ക് മാറ്റി.19- ലെ എല്ലാ മത്സരങ്ങളും 21 ലേക്ക് മാറ്റി. 22 -ാം തീയതി രാവിലെ 6 മണിക്ക് ക്രോസ് കൺട്രി മത്സരങ്ങൾ നടക്കുന്നതാണ്. മീഡിയ കമ്മിറ്റി ചെയർമാൻ മനോജ് കെ.പി. അഡ്മിനി സ്ട്രേറ്റീവ് അസിസ്റ്റന്‍റ് ഇ. ഷറഫുദ്ദീൻ കെ.എ.എസ്. എന്നിവർ വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

(പടം:മലപ്പുറം റവന്യൂ ജി ല്ല സ്കൂൾ കായികമേള ടിവി ഇബ്രാഹിം എംഎൽ എ ഉദ്ഘാടനം ചെയ്യുന്നു)