വൈഭവ് സൂര്യവംശി

 
Sports

വൈഭവ് ഇപ്പോള്‍ ചെറിയ കുട്ടി; 20 വയസ് എത്തുമ്പോള്‍ വിലയിരുത്താമെന്ന് കപില്‍ദേവ്

വൈഭവിനു അസാമാന്യ കഴിവുണ്ടെന്ന് തുറന്നുസമ്മതിച്ച കപില്‍ദേവ് വൈഭവിനെ വിലയിരുത്താന്‍ 20-22 വയസു വരെ കാത്തിരിക്കണമെന്ന് അഭിപ്രായപ്പെട്ടു

Sarath Nath MS

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ തിളങ്ങിനില്‍ക്കുന്ന കൗമാരതാരം വൈഭവ് സൂര്യവംശിയെ വിലയിരുത്താന്‍ ഇനിയും സമയമുണ്ടെന്ന് മുന്‍ ക്രിക്കറ്റ്താരം കപില്‍ദേവ്. വൈഭവിനു അസാമാന്യ കഴിവുണ്ടെന്ന് തുറന്നുസമ്മതിച്ച കപില്‍ദേവ് വൈഭവിനെ വിലയിരുത്താന്‍ 20-22 വയസു വരെ കാത്തിരിക്കണമെന്ന് അഭിപ്രായപ്പെട്ടു. ഒരു ദേശീയമാധ്യമത്തോടു സംസാരിക്കവേയാണ് കപില്‍ദേവ് തന്റെ അഭിപ്രായം പങ്കുവച്ചത്.

''വൈഭവിനു വളരെ ചെറുപ്പമാണ്. അവന്‍ പ്രത്യേക കഴിവുള്ളവനാണ്. ഇപ്പോള്‍ അവന്‍ 16 വയസ് മാത്രമുള്ള കുട്ടിയാണ്. അവന്‍ 20-22 വയസ് എത്തുമ്പോള്‍ നമുക്ക് വിലയിരുത്താം. പക്ഷേ അവന്‍ കഴിവ് അസാധാരണമാണെന്നതില്‍ ഒരു സംശയവുമില്ല. 16 വയസില്‍ അവന്‍ സച്ചിനെപ്പോലെയാണ്. എന്നാല്‍ അത്രയുമധികം കളിക്കാന്‍ സാധിക്കുമോ ? അവന്‍ ഏറെ ദൂരം പോകാനുണ്ട്''- കപില്‍ദേവ് പറഞ്ഞു.

ഐപിഎല്ലിനു പുറമെ അന്താരാഷ്ട്ര ക്രിക്കറ്റിലും മികച്ച ഫോമിലാണ് വൈഭവ് സൂര്യവംശി. ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ 776 റണ്‍സ് അടിച്ചുകൂട്ടി ഓറഞ്ച് ക്യാപ്പും വൈഭവ് സ്വന്തമാക്കിയിരുന്നു. ഇതോടെ ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും വൈഭവ് തന്റെ പേരില്‍ കുറിച്ചു. കൂടാതെ ഒരു സീസണില്‍ ഏറ്റവുമധികം സിക്‌സ് നേടുന്ന താരമെന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോഡും ഇന്ത്യന്‍ താരം മറികടന്നു. ഐപിഎല്ലിലെ മിന്നുംപ്രകടനത്തിനു പിന്നാലെയാണ് വൈഭവിനു ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്.

ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരേ എഫ്ഐആർ, നടത്തിയത് ആചാരമെന്ന് വാൽമീകി സമുദായാംഗം

ജി-20 ധനമന്ത്രിമാരുടെ യോഗം; നിർമലാ സീതാരാമൻ യുഎസിൽ

ഇമിഗ്രേഷൻ ക്ലിയറൻസിൽ സുപ്രധാന മാറ്റവുമായി ഇന്ത്യ; സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ

ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഗതാഗത നിയന്ത്രണത്തിൽ എറണാകുളം കുരുങ്ങും

ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഡ്രൈവറും കണ്ടക്റ്ററും പിടിയിൽ