വൈഭവ് സൂര‍്യവംശി

 
Sports

ബാറ്റിങ്ങിൽ മാത്രമല്ല, ബൗളിങ്ങിലും പിടിയുണ്ട്; ദുലീപ് ട്രോഫിയിൽ പന്തെറിഞ്ഞ് വിക്കറ്റ് വീഴ്ത്തി വൈഭവ് സൂര‍്യവംശി| Video

ദുലീപ് ട്രോഫി അരങ്ങേറ്റ മത്സരത്തിൽ ബാറ്റുകൊണ്ട് തിളങ്ങാനായില്ലെങ്കിലും ബൗളിങ് കൊണ്ട് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് വൈഭവ്

Aswin AM

ബെംഗളൂരു: നോർത്ത് ഈസ്റ്റ് സോണിനെതിരായ ദുലീപ് ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഈസ്റ്റ് സോണിനു വേണ്ടി 2 വിക്കറ്റ് വീഴ്ത്തി കൗമാരതാരം വൈഭവ് സൂര‍്യവംശി. ദുലീപ് ട്രോഫി അരങ്ങേറ്റ മത്സരത്തിൽ ബാറ്റുകൊണ്ട് തിളങ്ങാനായില്ലെങ്കിലും ബൗളിങ് കൊണ്ട് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് താരം.

ബെംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തന്‍റെ രണ്ടാം ഓവറിലാണ് വൈഭവ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. വൈഭവ് എറിഞ്ഞ പന്തിൽ സ്റ്റെപ്പ് ഔട്ട് ചെയ്ത് ഒരു ഷോട്ട് കളിക്കാൻ ശ്രമിച്ച കിഷൻ ലിങ്‌ദോയാണ് ആദ‍്യം പുറത്തായത്.

തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഇംലിവതി ലെംതൂർ ആദ‍്യ പന്തിൽ തന്നെ ബൗണ്ടറി പറത്തിയെങ്കിലും വൈഭവിന്‍റെ അഞ്ചാം പന്തിൽ പുറത്താകുകയായിരുന്നു. ഇടങ്കയ്യൻ സ്പിന്നറായ വൈഭവ് വിക്കറ്റെടുക്കുന്ന വിഡിയോ ബിസിസിഐ തങ്ങളുടെ ഔദ‍്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവച്ചതോടെ സോഷ‍്യൽ മീഡിയയിൽ വൈറലായി മാറി.

ഈസ്റ്റ് സോൺ ഒന്നാം ഇന്നിങ്സിൽ 467 റൺസ് അടിച്ചെടുത്തെങ്കിലും അതിൽ 8 റൺസ് മാത്രമായിരുന്നു വൈഭവിന്‍റെ സമ്പാദ‍്യം. ഷഹ്ബാസ് അഹമ്മദ്, സുദീപ് കുമാർ ഘരാമി എന്നിവരുടെ സെഞ്ചുറികളാണ് ഈസ്റ്റ് സോണിന് കരുത്തേകിയത്.

ഇവർക്കു പുറമെ ഝാർഖണ്ഡ് താരം കുമാർ കുശാഗ്ര 55 റൺസെടുത്തിരുന്നു. എന്നാൽ ഒന്നാം ഇന്നിങ്സിൽ നോർത്ത് ഈസ്റ്റ് സോൺ നേടിയത് ആകെ 111 റൺസാണ്. ഫോളോ ഓൺ നേരിട്ട് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ടീം 146 റൺസിന് ഓൾഔട്ടായി. ഇതോടെ 210 റൺസിന് ഈസ്റ്റ് സോൺ മത്സരം വിജയിച്ചു.

നനഞ്ഞ് കുതിർന്ന് ഉത്രാടപ്പാച്ചിൽ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബിപിഎസ്‌സി പരീക്ഷ റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് ബിഹാറിൽ വിദ‍്യാർഥികളുടെ മാർച്ച്; പൊലീസുമായി ഏറ്റുമുട്ടി, സംഘർഷം

4 ദിവസം ബാങ്ക് പണിമുടക്ക്, 9 ദിവസം അടഞ്ഞു കിടക്കും; അവധി കൂട്ടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

പഞ്ചാബിലെയും ഗുജറാത്തിലെയും സ്കൂളുകൾ തമ്മിൽ താരതമ‍്യം ചെയ്യാൻ ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാൾ

ശ്രീലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി പ്രസിദ്ധ് കൃഷ്ണ; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ പിടിമുറുക്കുന്നു