വൈഭവ് സൂര‍്യവംശി, ക്രിസ് ഗെയ്‌ൽ

 
Sports

ഇനി 7 സിക്സർ മതി; ക്രിസ് ഗെയ്‌ലിന്‍റെ ഐപിഎൽ റെക്കോഡ് ലക്ഷ‍്യമിട്ട് വൈഭവ്

ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സർ അടിക്കുന്ന താരങ്ങളുടെ പട്ടികയിൽ വൈഭവ് രണ്ടാം സ്ഥാനത്തെത്തി

Aswin AM

ജയ്പുർ: ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരായ ഐപിഎൽ‌ മത്സരത്തിൽ 38 പന്തി 93 റൺസ് അടിച്ചെടുത്തതോടെ പുതിയ റെക്കോഡ് സ്വന്തം പേരിലേക്ക് ചേർത്തിരിക്കുകയാണ് യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര‍്യവംശി.

ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സർ അടിക്കുന്ന താരങ്ങളുടെ പട്ടികയിൽ വൈഭവ് രണ്ടാം സ്ഥാനത്തെത്തി. നിലവിൽ 53 സിക്സറാണ് താരം അടിച്ചെടുത്തത്.

7 സിക്സ് കൂടി വൈഭവിന് നേടാനായാൽ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ക്രിസ് ഗെയിലിനെ മറികടക്കാം. 50തിലധികം സിക്സ് നേടുന്ന ആദ‍്യ ഇന്ത‍്യൻ താരം കൂടിയാണ് ഈ 15കാരൻ. രാജസ്ഥാൻ റോയൽസിന് ഇനിയും മത്സരങ്ങളുള്ളതിനാൽ വൈഭവ് ഗെയിലിനെ മറികടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഈ ഐപിഎൽ സീസണിൽ 13 മത്സരങ്ങളിൽ നിന്നും 579 റൺസ് നേടി റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് വൈഭവ്.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും