ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന സൂര്യാംശ് ഷെഡ്ഗെ, പ്രിൻസ് യാദവ്.

 
Sports

രണ്ടാം ടി20: രണ്ട് പേർക്ക് അരങ്ങേറ്റം

ഇന്ത്യയും അയർലൻഡും തമ്മിലുള്ള ടി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിലും കൗമാര താരം വൈഭവ് സൂര്യവംശിക്ക് ഇടമില്ല.

Sports Desk

ബെൽഫാസ്റ്റ്: ഇന്ത്യയും അയർലൻഡും തമ്മിലുള്ള ടി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫീൽഡിങ് തെരഞ്ഞെടുത്തു. ആദ്യ മത്സരം തോറ്റ ടീമിൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ, കൗമാര താരം വൈഭവ് സൂര്യവംശിക്ക് അവസരമില്ല.

വാഷിങ്ടൺ സുന്ദർ, പ്രസിദ്ധ് കൃഷ്ണ എന്നിവരെയാണ് ഇന്ത്യ ഒഴിവാക്കിയത്. പകരം പേസ് ബൗളിങ് ഓൾറൗണ്ടർ സൂര്യാംശ് ഷെഡ്ഗെ, പേസ് ബൗളർ പ്രിൻസ് യാദവ് എന്നിവർക്ക് അന്താരാഷ്ട്ര ടി20 അരങ്ങേറ്റം. ആദ്യ മത്സരം ജയിച്ച ടീമിൽ മാറ്റമില്ലാതെയാണ് അയർലൻഡ് ഇറങ്ങുന്നത്.

ടീമുകൾ

ഇന്ത്യ: സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, സൂര്യാംശ് ഷെഡ്ഗെ, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്‌ദീപ് സിങ്, ഹർഷിത് റാണ, പ്രിൻസ് യാദവ്.

അയർലൻഡ്: ടിം ടെക്റ്റർ, റോസ് അഡയർ, ഹാരി ടെക്റ്റർ, ലോർക്കൻ ടക്കർ (ക്യാപ്റ്റൻ), ബെൻ കാലിറ്റ്സ്, ഗാരത് ഡിലനി, ജോർജ് ഡോക്കറൽ, മാത്യു ഹംഫ്രീസ്, മാറ്റ് ഹൊളാർഡ്, ലിയാം മക്കാർത്തി, ജയ് മൂന്ദ്ര.

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പടെ 4 പേർ ജയിൽമോചിതരായി

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

പഹൽഗാം ഭീകരാക്രമണ കേസ്; ഭീകരവാദി ഹാഫിസ് സയീദിന് എൻഐഎ സമൻസ് അയക്കും

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം

ലോക ബാഡ്മിന്‍റൺ ചാംപ‍്യൻഷിപ്പിൽ ഇന്ത‍്യയുടെ ഗായത്രി-ട്രീസ സഖ‍്യത്തിന് വെങ്കലം; ചൈനയോട് പൊരുതിതോറ്റു