'ആലിപ്പഴം കണ്ടാൽ ആരും കുട്ടിയാവും!' റോഡിൽ നിന്ന് ആലിപ്പഴം പെറുക്കിത്തിന്ന് വെങ്കടേഷ് പ്രസാദ്, വിഡിയോ

 
Sports

'ആലിപ്പഴം കണ്ടാൽ ആരും കുട്ടിയാവും!' റോഡിൽ നിന്ന് ആലിപ്പഴം പെറുക്കിത്തിന്ന് വെങ്കടേഷ് പ്രസാദ് | Video

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആലിപ്പഴ വീഴ്ച ആസ്വദിക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കടേഷ് പ്രസാദിന്‍റെ വിഡിയോ ആണ്

ബെംഗളൂരുവിൽ കനത്ത ആലിപ്പഴ വീഴ്ചയാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആലിപ്പഴ വീഴ്ച ആസ്വദിക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കടേഷ് പ്രസാദിന്‍റെ വിഡിയോ ആണ്. റോഡിൽ നിന്ന് ആലിപ്പഴം പെറുക്കി കഴിക്കുന്ന വെങ്കടേഷിനെയാണ് വിഡിയോയിൽ കാണുന്നത്.

കാറിൽ നിന്ന് ഇറങ്ങി വന്ന് റോഡിൽ നിന്ന് ആലിപ്പഴം പെറുക്കിയെടുക്കുന്ന വെങ്കടേഷിനെയാണ് വിഡിയോയിൽ കാണുന്നത്. കൂടാതെ ഒരു ആലിപ്പഴം കൈയിലെടുത്ത് കഴിച്ചു നോക്കുന്നതും വിഡിയോയിലുണ്ട്. ആലിപ്പഴ വീഴ്ചയുണ്ടായാൽ നിങ്ങൾ ഒന്നും ചോദിക്കില്ല. നിങ്ങൾ വീണ്ടും കുട്ടിയാകും.- എന്ന അടിക്കുറിപ്പിലാണ് വെങ്കിടേഷ് വിഡിയോ പോസ്റ്റ് ചെയ്തത്.

പിന്നാലെ ആരാധകർ വിഡിയോ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേരാണ് അപ്രതീക്ഷിതമായി എത്തിയ ആലിപ്പഴ വീഴചയിൽ സന്തോഷം പങ്കുവച്ചുകൊണ്ട് കമന്‍റ് ചെയ്തത്. ദിവസങ്ങൾ നീണ്ട കനത്ത ചൂടിന് ആശ്വാസമായാണ് ബെംഗളൂരുവിൽ മഴയും ആലിപ്പഴവീഴ്ചയുമുണ്ടായത്. ഇന്ത്യയുടെ ഫാസ്റ്റ് ബൗളറായിരുന്ന വെങ്കടേഷ് ഇപ്പോൾ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രസിഡന്‍റാണ്.

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ

ഇഡി ഉദ്യോഗസ്ഥർക്കെതിരേ പാർട്ടി പ്രവർത്തക​ർ ആക്രമണം ന​ട​ത്താ​ൻ പാടില്ലാ​യി​രു​ന്നു; എം.വി. ഗോവിന്ദൻ

പ്ലസ് വൺ പ്രവേശനം; രണ്ടാം അലോട്ട്‌മെന്‍റ് ഫലം ഞായറാഴ്ച

പ്രസിദ്ധ് കൃഷ്ണ, യശസ്വി ജയ്സ്വാൾ തിളങ്ങി; അഫ്ഗാനെ വൈറ്റ്‌വാഷ് ചെയ്ത് ഇന്ത്യ

സംസ്ഥാനത്ത് 13 പേർക്ക് കൂടി ഷിഗെല്ല; 24 മണിക്കൂറിനിടെ പനിക്ക് ചികിത്സ തേടിയത് 13,187 പേർ