വിരാട് കോലി, ലിസ് ലാസ്

 
Sports

വിരാട് കോലി ലൈക്ക് അടിച്ച ആ ജർമൻ മോഡൽ‌ ആര്?

പ്രമുഖ ഫോട്ടോഗ്രാഫറായ അദ്വൈത് വൈദ‍്യ പകർത്തിയ ലിസ് ലാസിന്‍റെ ചിത്രത്തിനാണ് കോലി ലൈക്ക് അടിച്ചിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: ഇന്ത‍്യൻ ക്രിക്കറ്റ് താരം വിരാട് കോലിയാണ് ഇപ്പോൾ സമൂഹമാധ‍്യമങ്ങളിൽ ചർച്ചാ വിഷ‍യം. പക്ഷേ ക്രിക്കറ്റിന്‍റെ പേരിലല്ല. മറിച്ച് ഒരു ജർമൻ മോഡലിന്‍റെ ചിത്രം സമൂഹമാധ‍്യമങ്ങളിൽ ലൈക്ക് ചെയ്തതിന്‍റെ പേരിലാണ്.

പ്രമുഖ ഫോട്ടോഗ്രാഫറായ അദ്വൈത് വൈദ‍്യ പകർത്തിയ ലിസ് ലാസിന്‍റെ ചിത്രത്തിനാണ് കോലി ലൈക്ക് അടിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിൽ ഏകദേശം അഞ്ച് ലക്ഷത്തോളം ഫോളോവേഴ്സുണ്ട് ലിസ് ലാസിന്.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഇതിനെ ചുറ്റിപ്പറ്റി മീമുകളും തമാശകളും സോഷ‍്യൽ മീഡിയയിൽ വ‍്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് അദ്വൈത് ഈ ചിത്രം പകർത്തിയതെങ്കിലും വിരാട് ലൈക്ക് ചെയ്ത കാര‍്യം കഴിഞ്ഞ ദിവസമാണ് അദ്വൈത് അറിഞ്ഞത്.

ചിത്രത്തിന് ലഭിച്ച ആയിരത്തിലേറെ ലൈക്കുകളിൽ ഒരെണ്ണമാണ് വിരാട് കോലിയുടെത്. നേരത്തെ നടി അവനീത് കൗറിന്‍റെ ചിത്രം വിരാട് ലൈക്ക് ചെയ്തത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സമാന സംഭവം ആവർത്തിക്കുന്നത്. അന്ന് അൽഗോരിതത്തിന് തെറ്റ് പറ്റിയതാകാമെന്നായിരുന്നു കോലിയുടെ വിശദീകരണം.

മഴ വീണ്ടും ശക്തമാവുന്നു; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

'പറ്റുമെങ്കിൽ പിടിക്ക്, മുൻകൂർ ജാമ‍്യമെടുത്തിട്ടേ വരൂ'; പൊലീസിനെതിരേ വെല്ലുവിളിയുമായി അർജുൻ ആ‍യങ്കി

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കി; മാപ്പ് പറഞ്ഞ് മെറ്റയുടെ ആഗോള നയ മേധാവി ജോയൽ കാപ്ലൻ

"എന്നെ എന്ത് വിധി കാത്തിരുന്നാലും ഞാൻ എന്‍റെ ജനങ്ങളിലേക്കു മടങ്ങിവരും": ഷെയ്ഖ് ഹസീന

യുവാക്കളെ ഉപയോഗിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാനും വ്യാജ പ്രചാരണം നടത്താനും രാഹുൽ ഗാന്ധി ശ്രമിക്കുന്നു: ബിജെപി