"നിന്നെക്കുറിച്ച് ഓർത്ത് ഏറെ സന്തോഷം ചേട്ടാ", സഞ്ജുവിനെ പുകഴ്ത്തി വിരാട് കോലി

 
Sports

"നിന്നെക്കുറിച്ച് ഓർത്ത് ഏറെ സന്തോഷം ചേട്ടാ", സഞ്ജുവിനെ പുകഴ്ത്തി വിരാട് കോലി

ടൂർ‌ണമെന്‍റിലെ താരമായതിനു പിന്നാലെയാണ് സഞ്ജുവിനെ തേടി പ്രിയതാരത്തിന്‍റെ പ്രശംസ എത്തിയത്

Manju Soman

ടി20 ലോകകപ്പ് ഫൈനലിലെ മിന്നും പ്രകടനത്തിൽ മലയാളി താരം സഞ്ജുവിനെ പ്രശംസിച്ച് ക്രിക്കറ്റ് താരം വിരാട് കോലി. ടൂർ‌ണമെന്‍റിലെ താരമായതിനു പിന്നാലെയാണ് സഞ്ജുവിനെ തേടി പ്രിയതാരത്തിന്‍റെ പ്രശംസ എത്തിയത്. ഏറ്റവും ആവശ്യമുള്ള സമയത്താണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്നും സഞ്ജുവിനെ ഓർത്ത് സന്തോഷമുണ്ടെന്നും കോലി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

‘‘അസാമാന്യ പ്രകടനം, മാൻ ഓഫ് ദ് ടൂർണമെന്റാകാൻ ഏറ്റവും അർഹനാനായ ആളാണ് സഞ്ജു സാംസൺ. ടീമിന് ആവശ്യമുള്ള ഘട്ടത്തിൽ നീ മികച്ച പ്രകടനം പുറത്തെടുത്തു. നിന്നെക്കുറിച്ച് ഓർത്ത് വലിയ സന്തോഷം ചേട്ടാ.’ കോലി കുറിച്ചു. പിന്നാലെ ഇന്ത്യൻ ടീമിനെ ഒന്നാകെ പ്രശംസിച്ചുകൊണ്ട് കോലി കുറിപ്പ് പങ്കുവെച്ചു.

ലോകകപ്പിലെ അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 80.25 ശരാശരിയിലും 199.37 സ്ട്രൈക്ക് റേറ്റിലും 27 ഫോറുകളും 24 സിക്‌സറുകളും സഹിതം 321 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ടൂർണമെന്റിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് സഞ്ജു. ഒരു ട്വന്റി20 ലോകകപ്പ് പതിപ്പിൽ ഇന്ത്യക്കാരൻ നേടുന്ന ഏറ്റവും കൂടുതൽ റൺസ് എന്ന 2014ലെ വിരാട് കോലിയുടെ (319) റെക്കോർഡും സഞ്ജു മറികടന്നു. ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് സഞ്ജു സാംസൺ നേടിയ 89 റൺസ്.

ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുമായി അമിത് ഷായുടെ കൂടിക്കാഴ്ച വ്യാഴാഴ്ച

ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയമില്ല; എല്ലാവർക്കും ഒരേ നടപടി: രമേശ് ചെന്നിത്തല

കാർ കിണറ്റിൽ വീണ് ദമ്പതികളും രണ്ട് കുട്ടികളും മരിച്ചു

നായാട്ടുകാരുടെ മരണത്തിൽ സംഘർഷം രൂക്ഷമാകുന്നു; കർണാടകത്തിൽ അജ്ഞാതർ വനത്തിന് തീയിട്ടു

ബംഗ്ലാദേശ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച