Sports

സ്റ്റീവ് വോയെ മറികടന്ന് വാർണർ

മു​ന്‍ ക്യാ​പ്റ്റ​നും ഇ​തി​ഹാ​സ താ​ര​വു​മാ​യ സ്റ്റീ​വ് വോ​യെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി​യാ​ണ് വാ​ര്‍ണ​ര്‍ ര​ണ്ടാം സ്ഥാ​നം പി​ടി​ച്ചെ​ടു​ത്ത​ത്

MV Desk

മെ​ല്‍ബ​ണ്‍: ക​രി​യ​റി​ലെ അ​വ​സാ​ന ടെ​സ്റ്റി​ൽ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​വു​മാ​യി ഡേ​വി​ഡ് വാ​ർ​ണ​ർ. ഓ​സ്ട്രേ​ലി​യ​ക്കു വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍സെ​ടു​ക്കു​ന്ന ര​ണ്ടാ​മ​ത്തെ താ​ര​മെ​ന്ന അ​നു​പ​മ നേ​ട്ട​മാ​ണ് വാ​ര്‍ണ​ര്‍ സ്വ​ന്തം പേ​രി​ലാ​ക്കി​യ​ത്. മു​ന്‍ ക്യാ​പ്റ്റ​നും ഇ​തി​ഹാ​സ താ​ര​വു​മാ​യ സ്റ്റീ​വ് വോ​യെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി​യാ​ണ് വാ​ര്‍ണ​ര്‍ ര​ണ്ടാം സ്ഥാ​നം പി​ടി​ച്ചെ​ടു​ത്ത​ത്.

മൂ​ന്ന് ഫോ​ര്‍മാ​റ്റി​ലു​മാ​യി വാ​ര്‍ണ​റു​ടെ റ​ണ്‍സ് സ​മ്പാ​ദ്യം 18,515 ആ​യി. 460 ഇ​ന്നി​ങ്സു​ക​ളി​ല്‍ നി​ന്നാ​ണ് വാ​ര്‍ണ​ര്‍ ഇ​ത്ര​യും റ​ണ്‍സെ​ടു​ത്ത​ത്. റി​ക്കി പോ​ണ്ടി​ങാ​ണ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ന്‍. 667 ഇ​ന്നി​ങ്സു​ക​ള്‍ ക​ളി​ച്ച് 27,368 റ​ണ്‍സാ​ണ് പോ​ണ്ടി​ങ് അ​ടി​ച്ചെ​ടു​ത്ത​ത്. സ്റ്റീ​വ് വോ (18,469), ​അ​ല​ന്‍ ബോ​ര്‍ഡ​ര്‍ (17,698), മൈ​ക്ക​ല്‍ ക്ലാ​ര്‍ക്ക് (17,112) എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ലെ മ​റ്റു​ള്ള​വ​ര്‍. പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നി​ങ്സി​ല്‍ സെ​ഞ്ച്വ​റി നേ​ടാ​ന്‍ താ​ര​ത്തി​നു സാ​ധി​ച്ചു.