വാട്ടർ പോളോ മത്സരം 
Sports

സംസ്ഥാന സ്കൂൾ കായിക മേള; വാട്ടർ പോളോ മത്സരങ്ങൾക്ക് കോതമംഗലത്ത് തുടക്കം

വാട്ടർ പോളോ മത്സരങ്ങളുടെ ഉദ്ഘാടനം ആന്‍റണി ജോൺ എംഎൽഎ നിർവഹിച്ചു.

Megha Ramesh Chandran

കോതമംഗലം: ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചിട്ടുള്ള സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗമായുള്ള വാട്ടർ പോളോ മത്സരങ്ങൾക്ക് കോതമംഗലത്ത് തുടക്കം. കോതമംഗലം എംഎ കോളെജിലെഒളിമ്പിക്സ് മാതൃകയിലുള്ള സിമ്മിങ് പൂളിലാണ് മത്സരങ്ങൾ നടത്തുന്നത്. കേരള അക്വാട്ടിക് ഓർഗനൈസേഷന്‍റെ 50 ഓളം ഒഫീഷ്യൽസാണ് ഇത് നിയന്ത്രിക്കുന്നത്.

ആൺകുട്ടികളുടെ 10 ജില്ലാ ടീമുകളാണ് 4 ദിവസകാലത്തെ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. പ്രാഥമിക റൗണ്ട് മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. നാളെ സെമി ഫൈനൽ മത്സരങ്ങളും മറ്റന്നാൾ ഫൈനൽ മത്സരവും ലൂസേഴ്സ് ഫൈനൽ മത്സരവുയന്നുള്ള നിലയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.

വാട്ടർ പോളോ മത്സരങ്ങളുടെ ഉദ്ഘാടനം ആന്‍റണി ജോൺ എംഎൽഎ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ.കെ. ടോമി അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. തോമസ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ്, എഇഒ കെ.ബി. സജീവ്, ചീഫ് റഫറി ജി. ശ്രീകുമാർ, ഓർഗനൈസേഷൻ സെക്രട്ടറി പി.പി. മുഹമ്മദ്‌ അലി, ഹാൻസി പോൾ എന്നിവർ സന്നിഹിതരായിരുന്നു.

''പാർട്ടി നിലപാടിനൊപ്പം''; പത്മ പുരസ്കാരം സ്വീകരിക്കുന്നതിനെക്കുറിച്ച് വിഎസിന്‍റെ മകൻ

ഫെനിയുടെ നേതൃത്വത്തിൽ കടുത്ത സൈബർ ആക്രമണം; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി അതിജീവിത

നിയമസഭ തെരഞ്ഞെടുപ്പ്; 5 സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് കമ്മിഷൻ

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

"മുഖ്യമന്ത്രി വാത്സല്യത്തോടെ ശിരസില്‍ തൊട്ടു, അവരുടെ കണ്ണുകള്‍ നിറഞ്ഞു": മുഖ്യമന്ത്രിയെ കണ്ട് നിര്‍ഭയ ഹോമിലെ പെൺകുട്ടികൾ