വിരാട് കോലി

 
Sports

കോലി എന്തു കൊണ്ട് ടി20 ഫൈനൽ കാണാൻ എത്തിയില്ല? രണ്ട് കാരണങ്ങൾ

ക്രിക്കറ്റ് ആരാധകർ ധോണിക്കും രോഹിത്തിനുമൊപ്പം കോലിയെയും പ്രതീക്ഷിച്ചിരുന്നു. കോലിയുടെ അഭാവം നിരവധി പേരെ നിരാശരുമാക്കി.

നീതു ചന്ദ്രൻ

ത്തവണത്തെ ടി20 ഫൈനൽ ഇന്ത്യക്കാർക്കെല്ലാം ആഘോഷമായിരുന്നു. കിവീസിനെ പരാജയപ്പെടുത്തി ട്രോഫി നേടിയ നിമിഷത്തിന്‍റെ ഹാങ്ങോവറിലാണ് ക്രിക്കറ്റ് പ്രേമികളെല്ലാം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മാച്ച് മുഴുകുമ്പോഴും ഗ്യാലറിയിൽ നിന്നുള്ള രണ്ടു പേരുടെ മുഖങ്ങൾ ബിഗ് സ്ക്രീനിൽ പല തവണ തെളിഞ്ഞു. മുൻപ് ടി20 കപ്പ് ഇന്ത്യക്കു സമ്മാനിച്ച മഹേന്ദ്ര സിങ് ധോണിയും രോഹിത് ശർമയും. പക്ഷേ ഇരുവർക്കുമൊപ്പം എന്തു കൊണ്ട് വിരാട് കോലി ഫൈനൽ കാണാൻ എത്തിയില്ലെന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

ക്രിക്കറ്റ് ആരാധകർ ധോണിക്കും രോഹിത്തിനുമൊപ്പം കോലിയെയും പ്രതീക്ഷിച്ചിരുന്നു. കോലിയുടെ അഭാവം നിരവധി പേരെ നിരാശരുമാക്കി. കോലി ഫൈനൽ കാണാൻ എത്താതിരിക്കാൻ രണ്ടു സാധ്യതകളാണുള്ളതെന്നാണ് നിരീക്ഷകർ പറയുന്നത്.

ഒന്നാമത്തെ കാരണം രോഹിത് ശർമയും ധോണിയും ഇന്ത്യക്കു വേണ്ടി ടി20 ട്രോഫി നേടിയ ക്യാപ്റ്റൻമാരായിരുന്നുവെന്നും കോലി ട്രോഫി നേടിയിട്ടില്ലെന്നതുമാണ്. അതു കൊണ്ടു തന്നെ ഔദ്യോഗികമായി ഫൈനലിൽ പങ്കെടുക്കേണ്ടതായില്ല.

മറ്റൊന്ന് കുടുംബപരമായ കാരണങ്ങളാണ്. പൂർണമായും ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടില്ലെങ്കിലും കോലിഇപ്പോൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് കുടുംബതതിനാണ്. ക്രിക്കറ്റിൽ നിന്ന് വിരമിച്ചാൽ പിന്നെ നിങ്ങൾക്കെന്നെ കാണാൻ സാധിക്കില്ലെന്ന് ഒരിക്കൽ കോലി അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതു കൊണ്ടു തന്നെ ഇത്തവണ കോലി സുഹൃത്തുക്കൾക്കുംകുടുംബത്തിനുമൊപ്പം ഫൈനൽ കാണാനും ആഘോഷിക്കാനുമായിരിക്കും തീരുമാനിച്ചിരിക്കുക എന്നാണ് നിരീക്ഷകർ പറയുന്നത്.

വീര‍്യം കുറഞ്ഞ മദ‍്യത്തിന് നികുതിയിളവ്; സർക്കാർ പിന്നോട്ടില്ല, ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കോതമംഗലത്ത് മയക്കുവെടിച്ച് പിടികൂടി കാട്ടിലേക്ക് വിട്ട ആന മൂന്നാം ദിനം ചരിഞ്ഞു

ഡിഎംകെയുമായുള്ള 9 വർഷത്തെ മുന്നണി ബന്ധം അവസാനിപ്പിച്ച് എംഡിഎംകെ; സ്റ്റാലിന് വീണ്ടും തിരിച്ചടി

മഹാരാഷ്ട്രയിൽ ടെറ്റ് ചോദ്യപേപ്പർ ചോർന്നു: പരീക്ഷ മാറ്റി, മൂന്ന് പേർ അറസ്റ്റിൽ