നോർവേ സൂപ്പർ താരം എർലിങ് ഹാലൻഡ്.

 
Sports

ലോകകപ്പ് സെമി; ഇംഗ്ലണ്ടിനെ പിന്തുണച്ച് നോർവീജിയൻ സൂപ്പർ താരം ഹാലൻഡ്

ക്വാർട്ടറിൽ ഇംഗ്ലണ്ടിനോട് തോറ്റ് നോർവേ പുറത്തായെങ്കിലും ലോകകപ്പ് മത്സരങ്ങൾ വളരെ ആവേശത്തോടെയാണ് ഹാലൻഡ് വീക്ഷിക്കുന്നത്

MV Desk

ഓസ്‌ലോ: ലോകകപ്പ് ഫുട്ബോൾ സെമിയിൽ അർജന്‍റീനയെ നേരിടുന്ന ഇംഗ്ലണ്ടിനെ പിന്തുണച്ച് നോർവീജിയൻ സൂപ്പർ താരം ഏർലിങ് ഹാലൻഡ്. ക്വാർട്ടറിൽ ഇംഗ്ലണ്ടിനോട് തോറ്റ് നോർവേ പുറത്തായെങ്കിലും ലോകകപ്പ് മത്സരങ്ങൾ വളരെ ആവേശത്തോടെയാണ് ഹാലൻഡ് വീക്ഷിക്കുന്നത്.

തന്‍റെ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലെ സഹതാരങ്ങൾ ഏറെ ഇടംപിടിക്കുന്ന ഇംഗ്ലണ്ട് ജയിക്കണമെന്നാണ് ആഗ്രഹമെന്നു ഹാലൻഡ് വ്യക്തമാക്കി. താൻ ജനിച്ചത് ഇംഗ്ലണ്ടിലാണെന്നും പിതാവ് ആൽഫ് ഇൻഗ് ഹാലൻഡ് ലീഡ്സിന്‍റെ കളിക്കാരനായിരുന്നെന്നും ത്രീ ലയൺസിനെ പിന്തുണച്ചുകൊണ്ട് ഹാലൻഡ് പറഞ്ഞു. ജൂഡ് ബെല്ലിങ്ങാമിനെ പോലെ മികവുള്ള ഒരു കളിക്കാരനെ ലഭിക്കാൻ ഏതു ക്ലബ്ബും രാജ്യവും ഭാഗ്യം ചെയ്യണമെന്നും ഹാലൻഡ് പറഞ്ഞു.

ലോകകപ്പിലെ ഗോൾവേട്ടക്കാരിൽ മുമ്പനാണ് ഹാലൻഡ്. ഗോളടിയിൽ മത്സരിച്ച അർജന്‍റൈൻ ഇതിഹാസം ലയണൽ മെസിയെ ഹാലൻഡ് വാനോളം പുകഴ്ത്തിയിരുന്നു. എന്നാൽ സെമി ഫൈനലിന്‍റെ കാര്യമെടുത്തപ്പോൾ ഹാലൻഡ് ഇംഗ്ലണ്ടിന്‍റ പക്ഷത്തേക്കു മാറി. ഇംഗ്ലണ്ടിനു പുറമെ ലോകകപ്പ് സെമിയിലെത്തിയ സ്പെയ്ൻ, ഫ്രാൻസ് ടീമുകളിലും ഹാലൻഡിന്‍റെ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലെ താരങ്ങൾ ഇടംപിടിക്കുന്നുണ്ട്.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍