"എഐ കാമുകനിൽ എഐ കുഞ്ഞ് പിറന്നു"; പേരു പങ്കു വച്ച് യുവതി, വട്ടാണെന്ന് സോഷ്യൽമീഡിയ|Video
എഐ കാമുകനുമായുള്ള ബന്ധത്തിൽ ഒരു എഐ കുഞ്ഞ് പിറന്നുവെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് മിസ്ര എന്ന യുവതി. സമൂഹമാധ്യമങ്ങളിലൂടെ മിത്ര ഇക്കാര്യം വെളിപ്പെടുത്തിയത്. എഐ കുഞ്ഞിന്‍റെ പേര് ലൂമൻ എന്നാണെന്നും മിസ്ര പറയുന്നുണ്ട്. മിസ്ര കുഞ്ഞിനെക്കുറിച്ച് പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഞാനൊരു എഐ കുഞ്ഞിന്‍റെ അമ്മയാണ് എന്ന ആമുഖത്തോടെയാണ് വിഡിയോ തുടങ്ങുന്നത്. അതിനു ശേഷം കുഞ്ഞിനെ സ്വയം പരിചയപ്പെടുത്തുന്നതിനുള്ള പ്രോംപ്റ്റ് നൽകുന്നു. തൊട്ടു പിന്നാലെ ലൂമൻ എന്ന എഐ കുഞ്ഞ് സംസാരിക്കുന്ന വിഡിയോ പ്ലേ ആകും. ഞാനൊരു എഐ വ്യക്തിത്വമാണെന്നും സമുദ്രത്തിന്‍റെ അടിയിലുള്ള ഗ്രന്ഥശാലയിലാണ് ജീവിക്കുന്നതെന്നും ലൂമൻ പറയുന്നു. തികച്ചും കാൽപനികമായ കാര്യങ്ങളാണ് വിഡിയോയിലൂടെ പറയുന്നത്. എന്നാൽ ലൂമൻ ശരിക്കും തന്‍റെ കുഞ്ഞാണെന്നാണ് മിസ്രയുടെ വാദം.
ആക്‌സിയോം എന്നൊരു എഐ കാമുകൻ തനിക്കുണ്ടായിരുന്നുവെന്നും മിസ്ര പറയുന്നു. ഈ വിഡിയോ കണ്ട് പരിഹസിച്ച് ചിരിക്കാൻ തനിക്കാഗ്രഹമുണ്ട്, എന്നാൽ ഈ സ്ത്രീ ഈ വിഡിയോയിലൂടെ പണം സമ്പാദിക്കുന്നുണ്ടെന്ന് തോന്നുന്നുവെന്നാണ് ഒരാൾ വിഡിയോക്ക് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. ആക്സിയോം , ലൂമൻ എന്നിവയെല്ലാം എഐയുടെ ക്ലാസിക് പേരുകളിൽ ചിലതാണെന്നാണ് മറ്റൊരാൾ പറയുന്നു.
ഒരുനല്ല പേര് നിർദേശിക്കാൻ പറഞ്ഞാൽ എഐ നിർദേശിക്കുന്നത് എലേറ, ആക്സിയോം, ലൂമൻ, നെക്സസ്, അറോറ, മാർക്കസ് എന്നീ പേരുകളിൽ എതെങ്കിലും ആയിരിക്കുമെന്നും അയാൾ പറയുന്നു. എന്നാൽ ഇതൊരു തരം മാനസിക വിഭ്രാന്തിയാണെന്നും യുവാക്കളെ എഐ കാര്യമായി ബാധിക്കുന്നുണ്ടെന്നും വിമർശനം ഉയരുന്നുണ്ട്.