ഇലോൺ മസ്ക്

 
Tech

"എഐ നമ്മളെ എല്ലാം കൊല്ലും": മുന്നറിയിപ്പുമായി ഇലോൺ മസ്ക്

എഐ ഒന്നുകിൽ മനുഷ്യരാശിയുടെ ഏറ്റവും വലിയ ആയുധമാവും അല്ലെങ്കിൽ ഏറ്റവും വലിയ ഭീഷണിയാകും

Manju Soman

കാലിഫോർണിയ: ഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) മനുഷ്യനെ കൊന്നേക്കുമെന്ന് ടെസ്ല, സ്പെയ് എക്സ് മേധാവി ഇലോൺ മസ്ക്. ഓപ്പൺ എഐയ്ക്ക് എതിരേ ഇലോൺ മസ്ക് നൽകിയ കേസിന്‍റെ വിചാരണയ്ക്കിടെ കാലിഫോർണിയ കോടതിയിൽ സംസാരിക്കുകയായിരുന്നു മസ്ക്. എഐ ഒന്നുകിൽ മനുഷ്യരാശിയുടെ ഏറ്റവും വലിയ ആയുധമാവും അല്ലെങ്കിൽ ഏറ്റവും വലിയ ഭീഷണിയാകും എന്നാണ് ഇലോൺ മസ്ക് പറഞ്ഞത്.

സാങ്കേതികവിദ്യ വളരെ വേഗത്തിലാണ് മുന്നോട്ടുപോകുന്നത്. എങ്ങോട്ടേക്കാണ് എഐ നമ്മെ നയിക്കുന്നത് എന്നതിൽ ശ്രദ്ധവേണം. നമ്മളെ എല്ലാം അത് കൊല്ലും എന്നാണ് നൂതന AI സംവിധാനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ മസ്‌ക് കോടതിയിൽ. ടെർമിനേറ്റർ സിനിമയിലേതു പോലെയുള്ള ഇരുണ്ട ഭാവിയല്ല നമുക്ക് വേണ്ടതെന്നും സ്റ്റാർ ട്രക്ക് സിനിമയിലേതുപോലെയാണ് വേണ്ടതെന്നും മസ്ക് പറയുന്നു.

2015ൽ ഇലോൺ മസ്ക് കൂടി ചേർന്നാണ് ഓപ്പൺ എഐ രൂപീകരിച്ചത്. എന്നാൽ മനുഷ്യരാശിയുടെ പ്രയോജനത്തിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ഇപ്പോൾ കമ്പനി വാണിജ്യ വിജയത്തിലേക്ക് മാറിയെന്നാണ് മസ്‌കിന്‍റെ ആരോപണം. എന്നാൽ ഓപ്പൺ എഐ ഈ ആരോപണങ്ങളെ എല്ലാം തള്ളി.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു