4410 കിലോഗ്രാം ഭാരം! സിഎംഎസ്-03 ഉപഗ്രഹത്തെ വിക്ഷേപിക്കാൻ 'ബാഹുബലി'

 
Tech

4410 കിലോഗ്രാം ഭാരം! സിഎംഎസ്-03 ഉപഗ്രഹത്തെ വിക്ഷേപിക്കാൻ 'ബാഹുബലി'

എൽവിഎം3-എം5 റോക്കറ്റായിരിക്കും വിക്ഷേപണത്തിനായി ഉപയോഗിക്കുക.

നീതു ചന്ദ്രൻ

ശ്രീഹരിക്കോട്ട: ഇന്ത്യൻ മണ്ണിൽ നിന്ന് ഏറ്റവും ഭാരമേറിയ ആശയ വിനിമയ ഉപഗ്രഹം സിഎംഎസ്-03 വിക്ഷേപിക്കാനൊരുങ്ങി ഇസ്രൊ. 4410 കിലോ ഗ്രാം ഭാരമാണ് സിഎംഎസ്-03ക്കുള്ളത്. ജിയോസിംക്രോണസ് ട്രാൻസ്ഫർ ഓർബിറ്റ് (ജിടിഒ)ലേക്കാണ് ഉപഗ്രഹം എത്തിക്കുക. ഭാരമേറിയ വസ്തുക്കൾ ഉൾക്കൊള്ളാൻ കാര്യക്ഷമതയുള്ള ബാഹുബലി എന്നു വിശേഷിപ്പിക്കുന്ന എൽവിഎം3-എം5 റോക്കറ്റായിരിക്കും വിക്ഷേപണത്തിനായി ഉപയോഗിക്കുക.

43.5 മീറ്റർ ഉയരുമുള്ള റോക്കറ്റ് ഞായറാഴ്ച വൈകിട്ട് 5.26ന് സിഎംഎസ്-03യുമായി ബഹിരാകാശത്തേക്ക് കുതിക്കും. ഇതിനു മുൻപ് ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ആശയവിനിമയ ഉപഗ്രഹം ജിസാറ്റ്-11 ആണ്.

2018 ഡിസംബറിൽ ഫ്രഞ്ച് ഗ്വിയാനയിലെ കുറോ ലോഞ്ച് ബേസിൽ നിന്നായിരുന്നു ജിസാറ്റിന്‍റെ വിക്ഷേപണം. അന്ന് 5,854 കി‌ലോഗ്രാം ഭാരമുള്ള വസ്തുക്കൾ വഹിക്കാൻ കഴിയുന്ന അരിയാന-5 വിഎ-246 റോക്കറ്റിലായിരുന്നു വിക്ഷേപണം.

മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങളില്ലാതെ വോട്ടർപട്ടികയിൽ പേര് ചേർക്കാനാവില്ല, പുതിയ നിബന്ധനയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

കള്ളാടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം, നിർമാണ കമ്പനി തന്നെ നഷ്ടപരിഹാരം നൽകുമെന്ന് ടി. സിദ്ദിഖ്

ഇനിയില്ല സംഗീതമാധുര്യം, അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി; ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട

നെഹ്റു ട്രോഫി വള്ളം കളി; സമ്മാനതുക വർധിപ്പിച്ചു, ഒന്നാം സമ്മാനം 25 ലക്ഷം

ആറു മാസമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി, അച്ഛന്‍റെ പരാതിയിൽ ഡോക്‌ടർക്കെതിരേ കേസ്