ജി20 ഉപഗ്രഹം അടുത്തവർഷം വിക്ഷേപിക്കുമെന്ന് ഇസ്രൊ

 
Tech

ജി20 ഉപഗ്രഹം അടുത്തവർഷം വിക്ഷേപിക്കുമെന്ന് ഇസ്രൊ

നൂറിലേറെ ഉപഗ്രഹങ്ങൾ ഒറ്റ വിക്ഷേപണത്തിൽ വ്യത്യസ്ത ഭ്രമണപഥങ്ങളിൽ സ്ഥാപിച്ച ആദ്യ രാജ്യമാണ് ഇന്ത്യയെന്ന് നാരായണൻ ചൂണ്ടിക്കാട്ടി.

MV Desk

ഹൈദരാബാദ്: കാലാവസ്ഥാ പഠനത്തിനും കാലാവസ്ഥയും വായു മലിനീകരണവും നിരീക്ഷിക്കാനുമുള്ള ജി20 ഉപഗ്രഹം അടുത്തവർഷം വിക്ഷേപിക്കുമെന്ന് ഇസ്രൊ ചെയർമാൻ വി.നാരായണൻ. ഡിആർഡിഒ, ഇസ്രൊ, എയ്റോനോട്ടിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സമ്മേളനത്തെ എൻജിനീയറിങ് സ്റ്റാഫ് കോളെജിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

നൂറിലേറെ ഉപഗ്രഹങ്ങൾ ഒറ്റ വിക്ഷേപണത്തിൽ വ്യത്യസ്ത ഭ്രമണപഥങ്ങളിൽ സ്ഥാപിച്ച ആദ്യ രാജ്യമാണ് ഇന്ത്യയെന്ന് നാരായണൻ ചൂണ്ടിക്കാട്ടി.

ജി20 രാജ്യങ്ങൾക്കു വേണ്ടിയുള്ള ഉപഗ്രഹത്തിന്‍റെ നിർമാണത്തിലാണ് നമ്മൾ. ജി20 രാജ്യങ്ങളുടെ നേതൃത്വം ഇന്ത്യ ഏറ്റെടുക്കുകയാണ്. 34 രാജ്യങ്ങളുടേതായി 433 ഉപഗ്രഹങ്ങൾ നമ്മൾ വിക്ഷേപിച്ചു. വാണിജ്യ വിക്ഷേപണത്തിൽ മുന്നിലാണ് ഇന്ത്യ. 2040ൽ മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള പ്രവർത്തനങ്ങളിലാണ് ഇസ്രൊയെന്നും നാരായണൻ അറിയിച്ചു.

പറങ്കിപ്പടയ്ക്ക് കോംഗോക്കെണി

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി; പ്രതിദിന ഡെങ്കി കേസുകളുടെ എണ്ണം 100 കടന്നു

മാസപ്പടിക്കേസിൽ വീണ വിജയന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി

അടിച്ചത് 402, ജയിച്ചത് 170 റൺസിന്; ഇന്ത്യക്ക് പരമ്പര

തിരുനാമകീര്‍ത്തനം മലയാളിക്ക് നൽകിയ ഫാ. മൈക്കിള്‍ പനച്ചിക്കലച്ചന്‍റെ സംസ്‌കാരം വ്യാഴാഴ്ച 2 മണിക്ക്