'അന്വേഷ' ഭ്രമണപഥത്തിലേക്ക്; പിഎസ്എല്‍വി-സി62 വിക്ഷേപിച്ചു

 
Tech

'അന്വേഷ' ഭ്രമണപഥത്തിലേക്ക്; പിഎസ്എല്‍വി-സി62 വിക്ഷേപിച്ചു

2026 ലെ ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണമാണിത്

Namitha Mohanan

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി62 / ഇഒഎസ്-എന്‍1 (അന്വേഷ) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡിൽ നിന്ന് ഡിആര്‍ഡിഒയുടെ അന്വേഷ (Anvesha) ഉപഗ്രഹം അടക്കം 16 പേലോഡുകളുമായാണ് പിഎസ്എല്‍വി ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്.

തിങ്കളാഴ്ച രാവിലെ 10.17-നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വിയുടെ കഴിഞ്ഞ വർഷത്തെ പരാജയ ശേഷമുള്ള ആദ്യ ദൗത്യം എന്ന നിലയിലും 2026-ലെ ആദ്യ വിക്ഷേപണം എന്ന നിലയിലും ശ്രദ്ധേയമാണ് പിഎസ്എല്‍വി-സി62 / ഇഒഎസ്-എന്‍1-യുടെ ലോഞ്ച്.

ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ അഥവാ ഡിആര്‍ഡിഒ (DRDO) ആണ് ഭൗമനിരീക്ഷണത്തിനുള്ള ഹൈപ്പർ സ്പെക്‌ട്രല്‍ ഇമേജിങ് ഉപഗ്രഹമായ അന്വേഷ നിര്‍മിച്ചിരിക്കുന്നത്. ഇഒഎസ്-എൻ1 എന്നൊരു പേര് കൂടിയുണ്ട് അന്വേഷ ഉപഗ്രഹത്തിന്.

സിറ്റിങ് എംഎൽഎ മുഖ്യമന്ത്രിയാകണം; ഘടകകക്ഷികളുടെ പിന്തുണ സതീശന്

വാടകഗർഭധാരണം; ദമ്പതികളുടെ പ്രായം ഉയർത്താനുള്ള ഹർജി തള്ളി ഹൈക്കോടതി

"ഓരോ ആചാരവും ചോദ്യം ചെയ്തുന്നത് മതത്തെ തകർക്കും"; ശബരിലമക്കേസിൽ കോടതി

രാജി നൽകാതെ മമത; ബംഗാൾ നിയമസഭ പിരിച്ചു വിട്ട് ഗവർണർ

"ഇളയ ചെക്കൻ വച്ച വാഴ കുലച്ചു, ഒടുവിൽ തമ്മിൽ തല്ലി തലകീറി"; മുഖ്യമന്ത്രി തർക്കത്തിൽ പി.എഫ്. മാത്യു