കെഎസ്ആർടിസി ടിക്കറ്റ് എടുക്കാൻ വാട്സാപ്പ്.

 

Representative graphics

Tech

കെഎസ്ആർടിസി ടിക്കറ്റ് എടുക്കാൻ ഇനി വാട്സാപ്പ്

യാത്രക്കാർക്ക് കൂടുതൽ എളുപ്പത്തിലും വേഗത്തിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി കെഎസ്ആർടിസി ബസുകളിൽ എഐ അധിഷ്ഠിത വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം

Thiruvananthapuram Bureau

തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ എളുപ്പത്തിലും വേഗത്തിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി കെഎസ്ആർടിസി ബസുകളിൽ എഐ അധിഷ്ഠിത വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം ആരംഭിക്കുന്നു.

ഡിജിറ്റൽ യാത്രാ സേവനങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്തുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ പുതിയ സംവിധാനം ഉദ്ഘാടനം ചെയ്യും.

നവീകരിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ കസ്റ്റമർ കെയർ സേവനമായ 149-ന്‍റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

കെഎസ്ആർടിസിയുടെ നവീകരിച്ച കൊറിയർ സേവനത്തിന്‍റെയും ഉദ്ഘാടനം ചടങ്ങിൽ നടത്തും.

മന്ത്രി കെ. മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ പുതിയ പദ്ധതികളെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിക്കും.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ