പൂവന്‍ കോഴി മുട്ടയിടുന്ന കാലം!! സംഭവം നെന്മാറയിൽ

 
representative image
Tech

പൂവന്‍ കോഴി മുട്ടയിടുന്ന കാലം!! സംഭവം നെന്മാറയിൽ

ഈ പ്രതിഭാസത്തെ കുറിച്ച് വിദഗ്ധർ വിശദീകരിക്കുന്നുണ്ട്

Namitha Mohanan

നെന്മാറ: പാലക്കാട് നെന്മാറയിൽ പൂവൻ കോഴി മുട്ടയിട്ടു. കഴിഞ്ഞ ദിവസം പുറത്തു വന്ന വീഡിയോയിലൂടെയാണ് ഈ വാർത്ത ശ്രദ്ധനേടിയത്. ഈ വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ വൈറലായി.

അടുത്തിടെയാണ് പാലക്കാട് സ്വദേശിയായ ജോഷി 2 പൂവൻ കോഴികളെ വാങ്ങിയത്. ഇവ കൊത്തുകൂടാതിരിക്കാൻ ഇവർ രണ്ട് കോഴികളെയും വ്യത്യസ്ഥ കൂടുകളിൽ ഇടുകയായിരുന്നു. അടുത്ത ദിവസം വന്ന് നോക്കിയപ്പോഴാണ് കൂട്ടിൽ മുട്ട കണ്ടത്. ഇത് അറിഞ്ഞതോടെ മുട്ടയിടുന്ന പൂവൻ കോഴിയെ കാണാനായി നിരവധി പേരാണ് ഇവരുടെ വീട്ടിലേക്ക് എത്തുന്നത്.

ഇതിനു പിന്നിൽ ലിംഗമാറ്റമെന്ന പ്രതിഭാസമാകാനാണ് വിദഗ്ധർ പറയുന്നത്. മനുഷ്യരിൽ നിന്ന് വ്യത്യസ്ഥമായി പെൺകോഴികൾക്ക് ZW ഹോർമോണും പൂവൻ കോഴികൾക്ക് ZZ ഹോർമോണുമാണ് ഉള്ളത്. ഇവർക്ക് മനുഷ്യരെ പോലെ തന്നെ 2 അണ്ഡാശയമുണ്ട്. പിടക്കോഴികളിൽ ഇടത് അണ്‌ഡാശയം മാത്രമേ പ്രവർത്തനസജ്ജമായിട്ടുള്ളു.

ട്യൂമർ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താൽ ഇടത് അണ്‌ഡാശയം നശിക്കുന്ന അവസ്ഥ ഉണ്ടായാൽ ഈസ്ട്രജൻ ഉൽപ്പാദിപ്പിക്കുകയും വലത് ലിംഗ ഗ്രന്ഥിക്ക് വൃഷണ സ്വഭാവം കൈവരിക്കുന്ന അവസ്ഥയുണ്ടാകാം. ഇതോടെ പിട കോഴികളിൽ പൂവൻ കോഴികളുടെതായ രൂപം വരാൻ സാധ്യതയുണ്ട്. പൂവൻ കോഴികളെ പോലെ കൂവാനും പൂവ് മുളയ്ക്കാനും തുടങ്ങും. പുറമേന്ന് നോക്കുമ്പോൾ പൂവൻ കോഴിയാണെന്നേ കരുതു. ഇതാവും നെന്മാറയിലെ കോഴിയിലും സംഭവിച്ചിരിക്കുന്നതെന്നാണ് വിവരം.

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ രാത്രി കാട്ടാനക്കൂട്ടം

നെഹ്റു ട്രോഫി വള്ളം കളി; ശനിയാഴ്ച ആലപ്പുഴയിൽ പ്രാദേശിക അവധി

പന്നി കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി ചത്തു

പുലികളിക്കെതിരായ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ