താത്കാലിക നിരോധനം നീക്കി: ടെലഗ്രാം ഇന്ത‍്യയിൽ തിരിച്ചെത്തി

 
Tech

താത്കാലിക നിരോധനം നീക്കി: ടെലഗ്രാം ഇന്ത‍്യയിൽ തിരിച്ചെത്തി

നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ‍്യമാണ്

Aswin AM

ന‍്യൂഡൽഹി: മെസേജിങ് ആപ്പായ ടെലഗ്രാമിന് കേന്ദ്രം താത്കാലികമായി ഏർപ്പെടുത്തിയ നിരോധനം നീക്കി. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ‍്യമാണ്. ഉപയോക്താക്കൾക്ക് സാധാരണ നിലയിൽ സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും കഴിയും.

അതേസമയം, ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിൽ ഇതുവരെ ടെലഗ്രാം പുനസ്ഥാപിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. നീറ്റ് പരീക്ഷയുടെ ചോദ‍്യപേപ്പറുകൾ‌ ടെലഗ്രാം വഴി പ്രചരിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ജൂൺ 22 വരെ കേന്ദ്രം താത്കാലികമായി ആപ്പ് നിരോധിച്ചത്.

ജൂൺ 30 വരെ മെസേജ് എഡിറ്റിങ് സംവിധാനം നിർത്തിവയ്ക്കാനും കേന്ദ്രം ഉത്തരവിട്ടിരുന്നു. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നിർദേശ പ്രകാരം മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടേതായിരുന്നു നടപടി.

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ; സോണിയക്കെതിരേ നിയമനടപടി ആലോചിച്ച് ബിജെപി

"സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാക്കിസ്ഥാനിലേക്ക് പോകൂ"; വിവാദ പരാമർശവുമായി സ്കൂൾ ഉടമ

വാജ്പേയിയുടെ ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

കോതമംഗലത്ത് അരുണാചൽ സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി മരിച്ചനിലയിൽ

അധ്യാപികമാര്‍ പ്രതികളായ എംഡിഎംഎ കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം