.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ന്യൂഡൽഹി: ട്രൂ കോളറുമായി സഹകരിച്ച് വൊഡഫോണ്‍ ഐഡിയ. ഉപയോക്താക്കള്‍ക്ക് സുരക്ഷിതവും വിശ്വസനീയവുമായ ആശയവിനിമയം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
ഉപഭോക്തൃ സേവന തട്ടിപ്പുകളില്‍ നിന്ന് ഉപയോക്താക്കളെ തടയുക, വിശ്വസനീയമായ ആശയവിനിമയം ഉറപ്പുവരുത്തുക എന്നിവയാണ് കമ്പനിയുടെ ലക്ഷ്യം. സ്പാം കോളുകള്‍ തിരിച്ചറിയുന്നതിന് ഉപയോക്താക്കളെ സഹായിക്കാനാണ് ടെലികോം കമ്പനി ട്രൂകോളറുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. കൂടാതെ, ട്രൂകോളര്‍മാര്‍ ഇതിനകം തന്നെ പരിശോധിച്ചുറപ്പിച്ച ബിസിനസ് സൊല്യൂഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ട്രൂകോളറിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. തങ്ങള്‍ക്ക് 350 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലോഞ്ച് ചെയ്തതിനുശേഷം ഇത് ഒരു ബില്യണിലധികം തവണ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തുവെന്നും 2021ല്‍ ഏകദേശം 50 ബില്യണ്‍ അനാവശ്യ കോളുകള്‍ കണ്ടെത്തി കമ്പനി ബ്ലോക്ക് ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ മാസമാണ് പുതിയ കോള്‍ റെക്കോഡിങ് ഫീച്ചറുമായി ട്രൂകോളര്‍ എത്തിയത്. ഗൂഗ്ളും ആപ്പിളും ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ കോള്‍ റെക്കോഡിങ് ഫീച്ചര്‍ ട്രൂകോളര്‍ നീക്കം ചെയ്തിരുന്നു. ഈ ഫീച്ചര്‍ സൗജന്യമല്ല. നിലവില്‍ യുഎസിലാണ് ഇത് ലഭ്യമാവുക. 350 ദശലക്ഷത്തോളം വരുന്ന സജീവ ഉപയോക്താക്കള്‍ക്കായാണ് എഐ പവര്‍ഡ് കോള്‍ റെക്കോഡിങ് ഫീച്ചര്‍ ട്രൂകോളര്‍ അവതരിപ്പിച്ചിരിക്കുന്നത്.
കോള്‍ റെക്കോര്‍ഡിങ് കൂടാതെ, പ്ലാറ്റ്ഫോം നിങ്ങളുടെ കോളുകളെ ടെക്സ്റ്റ് സന്ദേശങ്ങളിലേക്കും ട്രാന്‍സലേറ്റ് ചെയ്യും. ഒരു പ്രധാന മീറ്റിങ്ങിലോ മറ്റെന്തെങ്കിലുമോ പങ്കെടുക്കുമ്പോള്‍ ഇത് ഗുണം ചെയ്യും. ചര്‍ച്ച ചെയ്യപ്പെടുന്നതെല്ലാം ട്രാന്‍സ്ക്രൈബ് ചെയ്യാന്‍ ഈ ഫീച്ചര്‍ സഹായിക്കും. ഫീച്ചറിലിപ്പോള്‍ ഇപ്പോള്‍ ഇംഗ്ലീഷ് മാത്രമാണ് സപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഫീച്ചറുകള്‍ ആപ്പിന്റെ പ്രീമിയം പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കും യുഎസിലുള്ളവര്‍ക്കും മാത്രമേ ലഭ്യമാകൂ. വരും മാസങ്ങളിലോ ആഴ്ചകളിലോ ഇന്ത്യയുള്‍പ്പെടെയുള്ള കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.