മഞ്ജു നരംഗ്

 
Trending

35 വർഷത്തിന് ശേഷം കോളെജ് പരീക്ഷ എഴുതാനെത്തി 50കാരി; വിഡിയോ വൈറൽ

മഞ്ജു നരംഗ് എന്ന യുവതിയാണ് പരീക്ഷയ്ക്കെത്തിയത്

Aswin AM

35 വർഷത്തിന് ശേഷം കോളെജ് പരീക്ഷ എഴുതാനെത്തിയ 50 കാരിയുടെ വിഡിയോ സോഷ‍്യൽ മീഡിയയിൽ വൈറലാകുന്നു. മഞ്ജു നരംഗ് എന്ന യുവതിയാണ് പരീക്ഷയ്ക്കെത്തിയത്. തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവതി തന്നെയാണ് പരീക്ഷ എഴുതാൻ എത്തിയതിന്‍റെ വിഡിയോ പങ്കുവച്ചത്.

ജീവിതത്തിന്‍റെ ഏതു ഘട്ടത്തിലും പഠനം പുനരാരംഭിക്കാൻ സാധിക്കുമെന്ന് ഓർമപ്പെടുത്തുന്ന യുവതിയുടെ ഹൃദയസ്പർശിയായ വിഡിയോ സോഷ‍്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

കോളെജ് കാംപ‍സിലേക്ക് വളരെയധികം ആവേശത്തോടെ നടന്ന് കയറുന്നത് വിഡിയോയിൽ കാണാം. നിരവധി പേരിൽ നിന്നും വ‍്യത‍്യസ്ത പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് താഴെ കമന്‍റായി ലഭിച്ചിരിക്കുന്നത്. സുന്ദരിയായ വിദ‍്യാർഥിനി എല്ലാവിധ ആശംസകളും. ഈ പ്രായത്തിലും പഠിക്കാനുള്ള ധൈര‍്യവും ആഗ്രഹവുമുള്ള നിങ്ങളെ പോലുള്ള ആളുകൾ ഉള്ളത് കൊണ്ടാണ് അക്കാദമിക് മേഖല വളരുന്നത്.

തിരുവോണം ബമ്പർ: വിജയി കണ്ണൂരിൽ നിന്ന്? മുഴുവൻ ഫലവും അറിയാം

ജ്ഞാനേഷ് കുമാറിനെതിരായ ഇംപീച്ച്‌മെന്‍റ് നീക്കത്തിന് അടിസ്ഥാനമില്ലെന്ന് മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

എടിഎമ്മിൽ നിന്ന് പരിധിയില്ലാതെ പണം പിൻവലിക്കാം; ചാർജ് ഈടാക്കില്ലെന്ന് ബാങ്കുകൾ

ദക്ഷിണാഫ്രിക്കൻ പരമ്പര; ഓസ്ട്രേലിയൻ താരത്തിന് പരുക്ക്, പരമ്പര നഷ്ടമാകും

കാമുകിയെ വിവാഹം കഴിക്കാൻ 21 വയസ് വരെ കാത്തിരിക്കണമെന്ന് അച്ഛൻ; ചണ്ഡിഗഢിൽ പൊലീസുകാരനെ വെടിവച്ച് കൊന്ന് 18കാരനായ മകൻ