ദമ്പതിമാർ

 
Trending

50-ാം വയസിൽ 20 കിലോമീറ്റർ ഓട്ടം; ഡെറാഡൂൺ ദമ്പതികളുടെ ഫിറ്റ്നസ് ചലഞ്ച് വൈറൽ

പ്രായത്തെ തോൽപ്പിച്ച് യുവാക്കളെ പോലെ മുന്നേറുന്ന ദമ്പതിമാരുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ‍്യമങ്ങളിൽ ചർച്ചാ വിഷയം.

Aswin AM

ആരോഗ‍്യകരമായ ജീവിത ശൈലി മുന്നോട്ടുകൊണ്ടുപോകുന്നത് അത്ര എളുപ്പമുള്ള കാര‍്യമല്ല. പ്രത‍്യേകിച്ച് 50 വയസ് പിന്നിട്ടവരിൽ. എന്നാൽ പ്രായത്തെ തോൽപ്പിച്ച് യുവാക്കളെ പോലെ മുന്നേറുന്ന ദമ്പതിമാരുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ‍്യമങ്ങളിൽ ചർച്ചാ വിഷയം.

തങ്ങളുടെ 50ാം വയസിൽ ഡെറാഡൂണിലെ തെരുവുകളിലൂടെ 20 കിലോമീറ്റർ ഫിറ്റ്നസ് ചലഞ്ചിനു വേണ്ടി ഓടുന്ന ദമ്പതിമാരെയാണ് കാണാനാവുന്നത്.

ദമ്പതിമാരെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്‍റുമായി രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളുടെ വിഡിയോകൾ ഓടാൻ പ്രചോദനമായെന്നും ഇത് മാതാപിതാക്കൾക്ക് കാണിച്ചു കൊടുക്കുമെന്നും ചിലർ കമന്‍റ് ചെയ്തിട്ടുണ്ട്. അച്ചടക്കത്തിന്‍റെയും സ്ഥിരതയുടെയും ഉദാഹരണമാണ് ഈ ദമ്പതികൾ എന്നും കമന്‍റുകൾ നീളുന്നു.

സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന സമീപനം സർക്കാരിനില്ല: സി.പി. ജോൺ

കറിയെ ചൊല്ലിയുള്ള തര്‍ക്കം; മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം സമവായത്തിലേക്ക്

മെഴുകുതിരി എടുത്തു വച്ചോളൂ; കറന്‍റു പോവും

"രാഗേഷിന്‍റെ വരുമാനം അന്വേഷിക്കണം, പറയിപ്പിച്ചേ തീരൂ എന്നുണ്ടെങ്കിൽ എല്ലാം പറയാം"; ടി.കെ. ഗോവിന്ദൻ