റിയ

 
Trending

ഷോപ്പിങ്, യാത്രകൾ എല്ലാം ഒഴിവാക്കി; ലക്ഷങ്ങൾ സേവ് ചെയ്ത് കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച യുവതിയുടെ കുറിപ്പ് വൈറൽ

ഇന്‍റസ്റ്റഗ്രാം യൂസറായ റിയയാണ് 18 മാസം കൊണ്ട് 7.2 ലക്ഷം രൂപ സമ്പാദിച്ചത്

Aswin AM

പ്രതിമാസ ശമ്പളത്തിൽ നിന്നും ലഭിക്കുന്ന പണം കൂട്ടിവച്ച് ലക്ഷങ്ങൾ സമ്പാദിച്ച ശേഷം കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച യുവതിയുടെ കുറിപ്പ് വൈറലാകുന്നു. ഇന്‍റസ്റ്റഗ്രാം യൂസറായ റിയയാണ് 18 മാസം കൊണ്ട് 7.2 ലക്ഷം രൂപ സമ്പാദിച്ചത്.

ഇതോടെ ഏറെ നാളത്തെ തന്‍റെ കോർപ്പറേറ്റ് ജോലി റിയ ഉപേക്ഷിച്ചു. മാസം 40,000 രൂപ 18 മാസത്തോളം നീക്കിവച്ചാണ് 7.2 ലക്ഷം രൂപ റിയ സമ്പാദിച്ചത്. സമ്പാദിക്കുന്നതിനു വേണ്ടി പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നത് പൂർണമായും ഒഴിവാക്കിയെന്നും ഇതോടെ 20,000 രൂപ ലാഭിക്കാൻ സാധിച്ചെന്നും റിയ പറയുന്നു.

സബ്ക്രിപ്ഷൻ (5000 രൂപ), ഷോപ്പിങ് (10,000 രൂപ), കാപ്പി ( 3000 രൂപ), വാരാന്ത‍്യ യാത്രകൾ (2000 രൂപ) എന്നിവ ഒഴിവാക്കിയതിലൂടെ ഒരുപാട് പണം സേവ് ചെയ്യാനായെന്നും യുവതി പറഞ്ഞു. എന്നാൽ ആരോഗ‍്യത്തിന്‍റെ കാര‍്യത്തിൽ യാതൊരു വിട്ടുവീഴ്ചയും നടത്തിയില്ലെന്നും റിയ കൂട്ടിച്ചേർത്തു. പോസ്റ്റിനു താഴെ നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

ലോകകപ്പ് കളിച്ച പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല