ശ്രീകാന്ത് സഹസ്രബുദ്ധേ

 
Trending

സ്വപ്നം വിദേശയാത്ര, തിരിച്ചടിയായി ഭാര‍്യയുടെ മരണം; ലക്ഷക്കണക്കിന് പണം സൈന‍്യത്തിന് കൈമാറി നാഗ്പുർ സ്വദേശി

ജീവിത സമ്പാദ‍്യമായ 25 ലക്ഷം രൂപയാണ് ശ്രീകാന്ത് സഹസ്രബുദ്ധേ സൈന‍്യത്തിന് കൈമാറിയത്

Aswin AM

വിദേശ യാത്രയ്ക്കായി വർഷങ്ങളായി സമ്പാദിച്ചുവച്ചിരുന്ന പണം ഇന്ത‍്യൻ സൈന‍്യത്തിന് കൈമാറി നാഗ്പുർ സ്വദേശി. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വിരമിച്ച ശ്രീകാന്ത് സഹസ്രബുദ്ധേയാണ് തന്‍റെ ജീവിത സമ്പാദ‍്യമായ 25 ലക്ഷം രൂപ കൈമാറാൻ തീരുമാനിച്ചത്.

ഈ തീരുമാനത്തിന് അദ്ദേഹത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ‍്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ഈ തീരുമാനം മികച്ചതാണെന്നും എല്ലാവരും ഇത് ചെയ്യണമെന്നും ചിലർ കുറിച്ചു.

ശ്രീകാന്തും ഭാര‍്യയും ബാങ്കിൽ നിന്നും വിരമിച്ച ശേഷം വിദേശ യാത്രയ്ക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ 10 വർഷം മുൻപ് ഭാര‍്യ മരിച്ചതോടെ ആ സ്വപ്നം പൂർത്തികരിക്കപ്പെടാതെ തുടർന്നു. പിന്നീട് യാത്ര ചെയ്യാൻ തോന്നിയില്ലെന്നും ശ്രീകാന്ത് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

അകോളയിൽ നിന്നുള്ള ഒരാൾ ഒരു കോടി രൂപ സൈന‍്യത്തിന് നൽകിയതായി വാട്സാപ്പിൽ മെസേജ് കണ്ടിരുന്നുവെന്നും ഇതോടെയാണ് സൈന‍്യത്തിന് പണം കൈമാറാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ‍്യക്തമാക്കി. ഇതിലൂടെ ഭാര‍്യയോടൊപ്പം യാത്ര ചെയ്യുമ്പോൾ ലഭിക്കുമായിരുന്ന സന്തോഷം തനിക്ക് ലഭിക്കുമെന്നും ശ്രീകാന്ത് പറഞ്ഞു.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"