.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Trending

"2000-ത്തിന്‍റെ നോട്ട് നൽകിയാൽ, 2100 രൂപയ്ക്കുള്ള സാധനങ്ങൾ വാങ്ങാം...."; വൈറലായി ഒരു ബിസിനസുകാരന്‍റെ പരസ്യം

എന്താ ഒരു തന്ത്രമല്ലെ....?? വിൽപ്പന കൂട്ടാന്‍ വളരെ ബുദ്ധിപരമായ നീക്കം എന്ന അടിക്കുറിപ്പോടെയാണ് റെഡ്ഡിറ്റിൽ ഈ ചിത്രം പങ്കുവച്ചത്.

MV Desk

അടുത്തിടെ റിസർവ് ബാങ്ക് രണ്ടായിരത്തിന്‍റെ നോട്ടുകൾ പിന്‍വലിച്ചെന്ന വാർത്തകൾ പുറത്ത് വന്നതിനു പിന്നാലെ ഈ നോട്ടുകൾ എങ്ങനെയെങ്കിലും എവിടേലും കൊടുത്തു തീർത്താൽമതി എന്ന ചിന്തയിലാണ് ആളുകൾ. ഇതിന്‍റെ ഭാഗമായി പമ്പുകളിലും കടകളിലും മിക്ക ആളുകൾ രണ്ടായിരത്തിന്‍റെ നോട്ടുകളാണ് കൊടുക്കുന്നത്. ഇനി ഈ നോട്ടുകൾ നിരോധനത്തിലാണോ എന്ന സംശയവുമുണ്ട് മിക്കവർക്കും.

അത്തരത്തിൽ 2000-ത്തിന്‍റെ വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. പ്രതികൂല സഹചര്യങ്ങളെ കച്ചവടത്തിനായി മാറ്റിചിന്തിച്ച ഒരു ബിസിനസുകാരന്‍റെ പരസ്യമാണ് ഇപ്പോഴത്തെ വിഷയം. 2000-ത്തിന്‍റെ നോട്ട് നൽകി സാധനങ്ങൾ വാങ്ങിക്കുകയാണെങ്കിൽ 2100 രൂപയ്ക്കുള്ള സാധനങ്ങൾ കിട്ടുമെന്നാണ് ആ പരസ്യം.

ഡൽ​ഹി ജിടിപി നഗറിലുള്ള സര്‍ദാര്‍ എ പ്യുവര്‍ മീറ്റ് ഷോപ്പിന്റേതാണ് പരസ്യം. എന്താ ഒരു തന്ത്രമല്ലെ....?? വിൽപ്പന കൂട്ടാന്‍ വളരെ ബുദ്ധിപരമായ നീക്കം എന്ന അടിക്കുറിപ്പോടെയാണ് റെഡ്ഡിറ്റിൽ ഈ ചിത്രം പങ്കുവച്ചത്. പോസ്റ്ററില്‍ ഒരു 2000 ത്തിന്റെ നോട്ട് പതിപ്പിച്ച് വച്ചിരിക്കുന്നതും കാണാം. എന്തായാലും ഈ ഐഡിയ കൊള്ളാം എന്ന തരത്തിൽ നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമന്‍റുകളുമായി നിമിഷ നേരത്തിനകം എത്തിയത്.

ദൈവത്തിന്‍റെ പോരാളികളെ നിലംപരിശാക്കി വൈഭവ് സൂര‍്യവംശി; ബുംറയ്ക്കും കിട്ടി രണ്ട് സിക്സർ

'യുഎസുമായി ഒരു ചർച്ചയ്ക്കും തയാറല്ല'; ട്രംപിന്‍റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ

നാമനിർദേശ പത്രികയിൽ ആസ്തി വിവരം തെറ്റായി നൽകി; ജി. സുധാകരനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണം, ആവശ‍്യവുമായി എസ്ഐടി

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്‍റെ അധ‍്യക്ഷനായി തമീം ഇഖ്ബാൽ; പുതുയുഗത്തിന് തുടക്കം