എൻജിനീയറിങ് ബിരുദം, 30,000 രൂപ ശമ്പളമുള്ള ജോലി വേണ്ടെന്ന് വച്ചു; പ്രതിമാസം ലക്ഷങ്ങൾ സമ്പാദിച്ച് കാബ് ഡ്രൈവർ

 
Trending

എൻജിനീയറിങ് ബിരുദം, 30,000 രൂപ ശമ്പളമുള്ള ജോലി വേണ്ടെന്ന് വച്ചു; പ്രതിമാസം ലക്ഷങ്ങൾ സമ്പാദിച്ച് കാബ് ഡ്രൈവർ| Video

ബെംഗളൂരു ആസ്ഥാനമായുള്ള കനേഡിയൻ കണ്ടന്‍റ് ക്രിയേറ്റർ കാലേബ് ഫ്രീസണുമായുള്ള സംഭാഷണത്തിനിടെയാണ് കാബ് ഡ്രൈവർ മനസ് തുറന്നത്

Aswin AM

എൻജിനീയറിങ് ബിരുദമുണ്ടായിട്ടും സംരഭകനാകണമെന്ന തന്‍റെ ആഗ്രഹത്തിനു പുറകെ പോയ മുംബൈ കാബ് ഡ്രൈവറുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ‍്യമങ്ങളിൽ ചർച്ചാ വിഷയം. ബെംഗളൂരു ആസ്ഥാനമായുള്ള കനേഡിയൻ കണ്ടന്‍റ് ക്രിയേറ്റർ കാലേബ് ഫ്രീസണുമായുള്ള സംഭാഷണത്തിനിടെയാണ് കാബ് ഡ്രൈവർ മനസ് തുറന്നത്.

പ്രതിമാസ വരുമാനം എത്രയെന്ന് ചോദിച്ചപ്പോൾ രണ്ട് ലക്ഷം രൂപയെന്നായിരുന്നു കാബ് ഡ്രൈവറിന്‍റെ മറുപടി. എൻജിനീയറിങ് ബിരുദം നേടിയ ശേഷം 20,000 മുതൽ 30,000 രൂപ വരെ ശമ്പളമുള്ള ജോലികൾ ഓഫറുകൾ ലഭിച്ചെന്നും എന്നാൽ അത് ശരിയല്ലെന്ന് തോന്നിയെന്നും വിദ‍്യാഭ‍്യാസത്തിനു വേണ്ടി ഒരുപാട് പണം ചെലവഴിച്ചതായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ് ആരംഭിക്കുമ്പോൾ തിരിച്ചടികൾ ഉണ്ടാകും. തളരരുത്. ബിസിനസ് ആരംഭിക്കുന്നത് റിസ്ക് അല്ലെയെന്ന ചോദ‍്യത്തിന് റിസ്ക് എടുക്കുന്നത് ജീവിതത്തിൽ‌ ആവശ‍്യമാണെന്നായിരുന്നു ഡ്രൈവറുടെ മറുപടി. അല്ലാത്ത പക്ഷം മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യേണ്ടി വരുമെന്നും 60 വ‍യസ് കഴിഞ്ഞാൽ ആരും ജോലി കൊണ്ട് തരില്ലെന്നും ഡ്രൈവർ പറഞ്ഞു.

നിലവിൽ തനിക്ക് നാല് കാറുകളുണ്ടെന്നും അതിൽ മൂന്നെണ്ണം തന്‍റെ ഡ്രൈവർമാരും ഒരെണ്ണം താനുമാണ് ഓടിക്കുന്നതെന്നും മറ്റ് ഡ്രൈവർമാർക്ക് ലഭിക്കുന്നതിന്‍റെ ഒരു ഭാഗം തനിക്ക് ലഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതിൽ ചില കാറുകളുടെ വായ്പ അടയ്ക്കാനുണ്ടെന്നും അടവ് എല്ലാം കഴിഞ്ഞ് 1.7 ലക്ഷം രൂപ പ്രതിമാസം തനിക്ക് കൈയിൽ കിട്ടുമെന്നും കാബ് ഡ്രൈവർ പറ‍യുന്നു.

തീരുമാനം അതിവേഗം; പ്രൾഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഭാര്യയുടെ പതിനാറടിയന്തരത്തില്‍ പങ്കെടുക്കണ്ട; പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

എംഡിഎംഎ വിൽപ്പന; കോഴിക്കോട്ട് 2 അധ്യാപികമാർ അറസ്റ്റിൽ

അഴിമതിയാരോപണം; മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു

ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കണം; ദേവസ്വം മന്ത്രിക്ക് നിവേദനം നൽകി ജനകീയ വികസന സമിതി