മാസം 90,000 രൂപ വാടക നൽകിയിട്ടും ജലക്ഷാമം നേരിടുന്നു; യുവാവിന്‍റെ വിഡിയോ വൈറൽ

 
Trending

മാസം 90,000 രൂപ വാടക നൽകിയിട്ടും ആവശ‍്യത്തിന് വെള്ളമില്ല; യുവാവിന്‍റെ വിഡിയോ വൈറൽ

മുംബൈയിൽ താമസിക്കുന്ന നിഖിൽ എന്ന യുവാവ് പ്രതിമാസം 90,000 രൂപ ഫ്ലാറ്റിന്‍റെ വാടകയായി നൽകുന്നുണ്ടെങ്കിലും ജലക്ഷാമം നേരിടുന്നുവെന്നാണ് പറയുന്നത്

Aswin AM

90,000 രൂപ മാസ വാടക നൽകിയിട്ടും ആവശ‍്യമായ സൗകര‍്യങ്ങൾ ഇല്ലെങ്കിൽ എന്തു ചെയ്യും? അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ സോഷ‍്യൽ മീഡിയയിൽ ചർച്ചാ വിഷയം. മുംബൈയിൽ താമസിക്കുന്ന നിഖിൽ എന്ന യുവാവ് പ്രതിമാസം 90,000 രൂപ ഫ്ലാറ്റിന്‍റെ വാടകയായി നൽകുന്നുണ്ടെങ്കിലും ജലക്ഷാമം നേരിടുന്നുവെന്നാണ് പറയുന്നത്. വെള്ളമില്ലാത്തതിനാൽ ദൈനംദിന ജീവിതം ദുഷ്കരമാണെന്ന് നിഖിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു.

മുംബൈയിൽ മഴ പെയ്യുന്നില്ലെന്നും റെസിഡൻ‌സ് സൊസൈറ്റി വെള്ള ടാങ്കറുകൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ 37 കുടുംബങ്ങൾ താമസിക്കുന്നതിനാൽ വെള്ളം മതിയാകില്ലെന്നാണ് യുവാവ് പറയുന്നത്. ഉയർന്ന വാടക നൽകിയിട്ടും വളരെ ശ്രദ്ധയോടെയാണ് താൻ വെള്ളം ഉപയോഗിക്കുന്നതെന്നും നിഖിൽ കൂട്ടിച്ചേർത്തു.

രാത്രി 12 മണിക്ക് ശേഷമാണ് വെള്ളമില്ലാത്ത അവസ്ഥയെന്നും ഭക്ഷണം പാചകം ചെയ്യണമെങ്കിലോ അത‍്യാവശ‍്യമായി ശൗചാലയം ഉപയോഗിക്കേണ്ടി വന്നാൽ വെള്ളമുണ്ടാകില്ലെന്നും നിഖിൽ പറയുന്നു. നിഖിലിന്‍റെ വിഡിയോയ്ക്ക് താഴെ നിരവധി പ്രതികരണങ്ങളാണ് ഉപയോക്താക്കളിൽ നിന്നും ലഭിച്ചിരിക്കുന്നത്.

മുംബൈയുടെ യഥാർഥ അവസ്ഥ ഇതാണെന്നും വാടകയായി അമിത തുക നൽകിയിട്ടും ആവശ‍്യമായ സൗകര‍്യങ്ങളിലാത്ത അവസ്ഥ ഞെട്ടിക്കുന്നതാണെന്നും ഒരാൾ കമന്‍റ് ചെയ്തു. ഇതൊരു സൊസൈറ്റിയുടെ മാത്രം പ്രശ്നമല്ലെന്നും നഗരത്തിന്‍റെ മുഴുവൻ പ്രശ്നമാണെന്നും മറ്റൊരാൾ കമന്‍റ് ചെയ്തു.

"വെള്ളാപ്പള്ളി‍യുടേത് ബഹുമുഖ വേഷം, ഒരേ സമയം രണ്ട് തോണിയിൽ കാലുവയ്ക്കുന്നയാൾ"; വിമർശനവുമായി പി. ജയരാജൻ

സിറാജിനെ ടി20 ടീമിൽ നിന്നു പുറത്താക്കി

ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളായ 5 പേരെ പൊലീസ് കസ്റ്റഡിയിൽ‌ വിട്ടു

മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ച് ഭരണഘടന ഭേദഗതി ചെയ്യാൻ മോദി സർക്കാർ

അന്ന് സിൽക്ക് സ്മിത, ഇന്ന് ഡികെ; കടിച്ച ആപ്പിൾ എറിഞ്ഞ് മുഖ്യമന്ത്രി, ചാടിപ്പിടിച്ച് അണികൾ | Video