റോൾസ് റോയ്‌സ് കാർ കൊണ്ട് റോഡ് വൃത്തിയാക്കിയ ഇന്ത്യൻ രാജാവിന്‍റെ കഥ....!!! | Video

 
Trending

റോൾസ് റോയ്‌സ് കാർ കൊണ്ട് റോഡ് വൃത്തിയാക്കിയ ഇന്ത്യൻ രാജാവിന്‍റെ കഥ....!!! | Video

കൊളോണിയൽ അഹങ്കാരത്തിനെതിരെ രാജാവിന്റെ വ്യത്യസ്തമായ ഈ പ്രതികരണം ലോകം മുഴുവൻ വാർത്ത ആയി മാറി.

ഇന്ന് കോടികൾ വിലമതിക്കുന്ന റോൾസ് റോയൽസ് പണ്ട് റോഡ് വൃത്തിയാക്കിയിരുന്ന ഒരു ചരിത്രമുണ്ട് , പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമയിരിക്കും അല്ലെ.എന്നാൽ വിശ്വസിച്ചേ പറ്റു. 1920 കളിൽ രാജസ്ഥാനിലെ അൽവാറിലെ രാജാവായിരുന്ന രാജ ജയ്‌സിംഗ് പ്രഭാകർ ഒരിക്കൽ ലണ്ടനിലെ തെരുവുകളിലൂടെ നടക്കുമ്പോൾ റോൾസ് റോയ്‌സ് ഷോ റൂമിൽ കയറുകയും ടെസ്റ്റ് ഡ്രൈവ് ആവിശ്യപ്പെടുകയും ചെയ്തു.

ഷോറൂമിലെ സെയ്ൽസ് മാൻ ഈ രാജാവിനെ കണ്ട് oru സാധാരണക്കാരനാണെന്ന് തെറ്റുധരിച്ച ടെസ്റ്റ് ഡ്രൈവ് ചെയ്യണമെന്ന ആവിശ്യം നിരസിച്ച് അദ്ദേഹത്തെ അപമാനിച്ച് തിരിച്ചു വിട്ടു. തൊട്ടടുത്ത ദിവസം തന്നെ രാജാവ് ,രാജകീയ പ്രൗഢിയോടെ വലിയ പരിവാരത്തോടൊപ്പം റെഡ് കാർപെറ്റിൽ ഷോറൂമിൽ വന്ന ഇറങ്ങുകയും ആ ഷോറൂമിലെ 6 റോൽസ് റോയൽസ് കാറുകൾ ഒരുമിച്ച് വാങ്ങി. മാത്രമല്ല അദ്ദേഹത്തെ അപമാനിച്ച അതെ ഷോറൂം ജീവനക്കാരനോട് 4 കാറുകൾ ഇന്ത്യയിലെത്തിക്കാൻ ആവിശ്യപ്പെട്ടു.

അങ്ങനെ വാഹങ്ങൾ ഇന്ത്യയിൽ കൊണ്ട് വന്നിറക്കി കാറുകളുടെ മുന്നിൽ ചൂലുകൾ ഫിറ്റ് ചെയ്ത് അൽവാറിലെ തെരുവുകൾ വൃത്തിക്കാൻ ഉപയോഗിക്കുകയിരുന്നു. കൊളോണിയൽ അഹങ്കാരത്തിനെതിരെ രാജാവിന്റെ വെത്യസ്തമായ ഈ പ്രതികരണം ലോകം മുഴുവൻ വാർത്ത ആയി മാറി. ഒപ്പം റോൾസ് റോയൽസ് കമ്പനിയെയും അക്ഷരാർത്ഥത്തിൽ ഞെട്ടിചു.

കമ്പനിയുടെ പ്രതിച്ഛായയെ വളരെ അതികം ബാധിച്ച് ഈ വിചിത്രമായ സംഭവത്തിൽ നിന്നും രക്ഷ നേടാനായി റോൾസ് റോയൽസ് കമ്പനി ഉടൻ തന്നെ 6 റോൾസ് റോയൽസ് കാറുകൾ സമ്മാനമായി നൽകുകയും ചെയ്തു.

പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി

സംസ്ഥാന ജീവനക്കാർക്ക് ബോണസ് 4500; ഉത്സവബത്ത 3000

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

കോൺഗ്രസിന്‍റെ സ്ത്രീപക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ നടപടിക്കു മടിക്കില്ല: കെ. മുരളീധരൻ