'സ്വന്തം വണ്ണം പോലും നിയന്ത്രിക്കാൻ കഴിയാത്തവൾ എങ്ങനെ ജോലി ചെയ്യും‍'? കൊറിയൻ യുവതിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ചർച്ചയാകുന്നു

 

representative image

Trending

'സ്വന്തം വണ്ണം പോലും നിയന്ത്രിക്കാൻ കഴിയാത്തവൾ എങ്ങനെ ജോലി ചെയ്യും‍'? കൊറിയൻ യുവതി നേരിട്ട ദുരനുഭവം ചർച്ചയാകുന്നു

അമിത വണ്ണമുള്ളതിനാൽ കൊറിയൻ യുവതിയായ തന്‍റെ സുഹൃത്തിനെ ജോലിക്കായുള്ള അഭിമുഖത്തിൽ നിന്നും ഒഴിവാക്കിയെന്നാണ് ഒരു യുവതി സമൂഹമാധ‍്യമമായ എക്സിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്

Aswin AM

ജങ്ക് ഫുഡ് നമ്മുടെ ശരീരത്തിന് നല്ലതല്ലെങ്കിലും അത് കഴിക്കുന്നവർ ഏറെയാണ്. ഇത്തരക്കാരിൽ അമിത വണ്ണമുള്ളതായി ധാരാളം കാണാം. എന്നാൽ ഈ അമിതഭാരം മൂലം ജോലിക്കുള്ള അഭിമുഖത്തിൽ നിന്ന് ഒഴിവാക്കിയെന്ന് പറഞ്ഞാലോ?

അതെ അത്തരത്തിലൊരു സംഭവം നടന്നതുമായി ബന്ധപ്പെട്ടുള്ള കുറിപ്പാണ് ഇപ്പോൾ സമൂഹമാധ‍്യമങ്ങളിൽ വൈറൽ. അമിത വണ്ണമുള്ളതിനാൽ കൊറിയൻ യുവതിയായ തന്‍റെ സുഹൃത്തിനെ ജോലിക്കായുള്ള അഭിമുഖത്തിൽ നിന്നും ഒഴിവാക്കിയെന്നാണ് ഒരു യുവതി സമൂഹമാധ‍്യമമായ എക്സിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

നിങ്ങൾ‌ക്ക് അമിത വണ്ണം പോലും നിയന്ത്രിക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എങ്ങനെ ജോലി കൈകാര‍്യം ചെയ്യുമെന്ന് അഭിമുഖം നടത്തിയവർ ചോദിച്ചെന്നാണ് എക്സ് പോസ്റ്റിൽ‌ പറയുന്നത്. ഇതിനെതിരേ വലിയ വിമർശനങ്ങളാണ് സോഷ‍്യൽ മീഡിയയിൽ ഉയരുന്നത്.

യുകെയിൽ ആരും എന്നെ തടിച്ചവൾ എന്ന് വിളിക്കാറില്ല, എന്‍റെ ഭർത്താവ് ഉൾപ്പെടെ. എന്നാൽ ദക്ഷിണ കൊറിയയിൽ എത്തിയാലുടൻ, എന്‍റെ കുടുംബം ഉൾപ്പെടെയുള്ള ദക്ഷിണ കൊറിയക്കാരുടെ കണ്ണിൽ ഞാൻ ശരിക്കും തടിച്ചവളാണ്. ഏഷ‍്യൻ സംസ്കാരമാണിത്, എനിക്ക് ചെറുപ്പത്തിൽ അമിതഭാരമുണ്ടായിരുന്നു. എന്‍റെ മാതാപിതാക്കൾ ഉൾപ്പടെ മുഴുവൻ പേരും എല്ലാവരുടെയും മുന്നിൽ വച്ച് എന്നെ തടിയൻ എന്നു വിളിച്ചു. ഇങ്ങനെ നീളുന്നു യുവതിയുടെ പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്‍റുകൾ.

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കണം; ആഹ്വാനവുമായി ബിജെപി

സഞ്ജുവിന് എങ്ങനെ അവസരം ലഭിച്ചു? അത് വലിയൊരു ചോദ‍്യമാണ്; പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയതിനെതിരേ മുൻ ഇന്ത‍്യൻ താരം

കൊടും ഭീകരൻ മസൂദ് അസറിന്‍റെ തലയ്ക്ക് വിലക്കൂട്ടി പാക്കിസ്ഥാൻ; കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നുവെന്ന് ഇന്ത്യ

വിവാഹ വാഗ്ദാനം നൽകി മാസങ്ങളോളം ലൈംഗിക ബന്ധത്തിലേർപ്പെട്ടു; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരനെതിരേ പരാതി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്