വീൽ ചെയറിൽ പുൾ അപ്പ് അടിച്ച് യുവതി, സൂപ്പർ വുമണെന്ന് സോഷ‍്യൽ മീഡിയ; വിഡിയോ വൈറൽ
വീൽ ചെയറിലിരുന്നുകൊണ്ട് ജിമ്മിൽ പുൾ അപ്പ് അടിക്കുന്ന യുവതിയുടെ വിഡിയോ സമൂഹമാധ‍്യമങ്ങളിൽ കൈയടി നേടുന്നു. അബ്രിൽ അൽഫാറോ എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഇത്തരത്തിലൊരു വിഡിയോ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചത്.
വൈറലായ വിഡിയോയിൽ പുൾ അപ്പ് അടിക്കാൻ സാധിക്കുമോയെന്ന ആശങ്കയിലാണ് യുവതി വ‍്യായാമം ആരംഭിക്കുന്നത്. സുഹൃത്തുക്കളുടെ സഹായത്തോടെ പുൾ അപ്പ് ബാറിൽ പിടിച്ച് ഒറ്റയ്ക്ക് വീൽ ചെയറിൽ പുൾ അപ്പ് എടുക്കുന്നതാണ് വിഡിയോ.
ഈ വർഷം പൂർത്തിയാകുന്നതിനു മുൻപ് 10 പുൾ അപ്പുകൾ അടിക്കുകയെന്നതാണ് തന്‍റെ ലക്ഷ‍്യമെന്ന് വിഡിയോയുടെ അവസാനം യുവതി പറയുന്നുണ്ട്. വിഡിയോ വലിയ രീതിയിൽ വൈറലായതോടെ യുവതിയുടെ ഇച്ഛാശക്തിയെ പ്രശംസിക്കുകയും സൂപ്പർ വുമൺ എന്ന് ഒരാൾ വിശേഷിപ്പിക്കുകയും ചെയ്തു. യുവതിയെ പുൾ അപ്പ് അടിക്കാൻ സഹായിച്ച മറ്റു സുഹൃത്തുക്കളെ പിന്തുണച്ചുകൊണ്ട് നിരവധി കമന്‍റുകളും കാണാം.