Namitha Mohanan
മലയാളികളുടെ ഇഷ്ട ഭക്ഷണത്തിലൊന്നാണ് ചോറ്. മൂന്നു നേരവും ചോറുകഴിക്കാൻ ഇഷ്ടമുള്ളവർ വരെ നമ്മുടെ കൂട്ടത്തിലുണ്ട്. അത്തരത്തിൽ ദിവസവും രാത്രി ചോറുകഴിക്കുന്നവരാണ് നിങ്ങളെങ്കിൽ ചുവടെ പറയുന്ന കാര്യങ്ങളൊന്ന് ശ്രദ്ധിച്ചോളൂ...
ദഹനം
രാത്രി വയറു നിറച്ച് ചോറ് കഴിക്കുന്നത് ദഹന പ്രശ്നങ്ങളുണ്ടാക്കും. വേഗത്തിൽ ദഹനം നടക്കാത്തതുവഴി വയറ്റിൽ അസ്വസ്ഥതകളുണ്ടാക്കും.
കൊഴുപ്പ്
കാർബോഹൈഡ്രേറ്റിനാൽ സംമ്പുഷ്ടമാണ് ചോറ്. കാർബോഹൈഡ്രേറ്റിന്‍റെ അളവു കൂടുന്നത് ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പിന്‍റെ അളവ് കൂടാൻ കാരണമാകും. ഇതുമൂലം വയര്‍ ചാടാനും ശരീരഭാരം വര്‍ധിക്കാനും കാരണമാകും.
പഞ്ചസാരയുടെ അളവ് കൂടുന്നു
രാത്രി ചോറ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണമാവുന്നു. ഇൻസുലിൻ പ്രതിരോധത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. അതിനാല്‍ പ്രമേഹമുള്ളവര്‍ രാത്രി ചോറ് കഴിക്കുന്നതും പരിമിതപ്പെടുത്തുക.
ഹൃദയാരോഗ്യത്തെ ബാധിക്കും
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ ഉള്ളതിനാല്‍ പതിവായി രാത്രി ചോറ് കഴിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.
ഉറക്ക കുറവ്
രാത്രി വയറു നിറച്ചും കാർബോഹൈഡ്രേറ്റ് അടങ്ങിയ ചോറ് കഴിക്കുന്നത് ദഹനക്കേടുണ്ടാക്കി ഉറക്കത്തെ തടസപ്പെടുത്താനും സാധ്യതയുണ്ട്.