അപൂർവ പ്രതിഭാസം…!!: ആകാശത്ത് കറങ്ങുന്ന വിചിത്ര മേഘം | വീഡിയോ

ദ ഗാർഡിയൻ റിപ്പോർട്ടുചെയ്യുന്നതനുസരിച്ച് ഏതാണ്ട് വ്യത്താകൃതിയിലുള്ള ഈ മേഘം ലെന്‍റികുലാർ ക്ലൗഡ് എന്നാണ് അറിയപ്പെടുന്നത്. അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഒരു പ്രതിഭാസമാണിത്
അപൂർവ പ്രതിഭാസം…!!: ആകാശത്ത് കറങ്ങുന്ന വിചിത്ര മേഘം | വീഡിയോ

മേഘങ്ങൾ പലരൂപങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ചില സന്ദർഭങ്ങളിൽ പ്രകൃതിയിലെ പല വസ്തുകളുമായും മേഘങ്ങൾക്ക് സാമ്യം തോന്നാറുണ്ട്. എന്നാൽ ഇപ്പോഴിതാ വിചിത്ര രൂപത്തിലുള്ള ഒരു മേഘമാണ് ആകെ ചർച്ചയായിരിക്കുന്നത്. സംഭവം ഇവിടെയെങ്ങുമല്ല അങ്ങ് തുർക്കിയിൽ. 

കഴിഞ്ഞ ദിവസം തുർക്കിയിലെ ബർസയിൽ ആകാശത്ത് വിചിത്ര രൂപത്തിലുള്ള ഒരു മേഘം പ്രത്യക്ഷപ്പെട്ടു. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന പ്രതിഭാസമായിരുന്നു ഇത്.  എന്താണ് സംഭവം എന്ന് മനസിലാവാതെ വാ പൊളിച്ചു നിന്നവരും ഭയന്ന് വിറച്ചവരും ഏറെ. ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും നിരവധിപ്പേരാണ് എത്തിയത്. 

ദ ഗാർഡിയൻ റിപ്പോർട്ടുചെയ്യുന്നതനുസരിച്ച് ഏതാണ്ട് വ്യത്താകൃതിയിലുള്ള ഈ മേഘം ലെന്‍റികുലാർ ക്ലൗഡ് എന്നാണ് അറിയപ്പെടുന്നത്. അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഒരു പ്രതിഭാസമാണിത്. വിചിത്രമായി മാത്രം കാണപ്പെടുന്ന ഒരു പ്രതിഭാസമാണിത്. സാധാരണയായി 2000 മുതൽ 5000 വരെ ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്. ലെൻസിന്‍റെ രൂപത്തിലുള്ള വസ്തു ആയതിനാലാണ് ലന്‍റിക്കുലാർ എന്ന് പേരു വന്നത്.  നേരിയ കുഴി പോലുള്ള രൂപത്തില്‍ വട്ടത്തിലാണ് ലെന്‍റിക്യുലാര്‍ വസ്തുക്കള്‍ കാണപ്പെടുക. ഇതേ രൂപത്തിൽ പ്രത്യക്ഷപെട്ടതിനാലാണ് ലെന്‍റിക്യുലാര്‍ എന്ന് പേര് വീണത്.

ലോകമെമ്പാടുമുള്ളവർ ഇപ്പോൾ ചർച്ചയാവുന്നത് ഈ മേഘത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് സാമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ വൈറലായിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com