ബിഎംഡബ്യൂവിന്‍റെ 7 സീരിസ് സ്വന്തമാക്കി നടന്‍ ആസിഫ് അലി. 7 സീരിസിന്‍റെ 730 എൽഡി ഇന്‍ഡിവിജ്വൽ എം സ്പോട്ട് എഡിഷനാണ് താരം സ്വന്തമാക്കിയത്. ഏകദേശം 1.35 കോടി രൂപയാണ് കാറിന്‍റെ എക്സ്ഷോറൂം വില.
കഴിഞ്ഞ വർഷം ലാന്‍ഡ് റോവർ ഡിഫന്‍ഡറും അസിഫ് അലി വാങ്ങിയിരുന്നു. ഈ സീരിസിലെ ഏറ്റവും ഉയർന്ന മോഡലാണ് 730 എൽഡി ഇന്‍ഡിവിജ്വൽ എം സ്പോട്ട് എഡിഷന്‍.
വേഗം 100 കടക്കാന്‍ വെറും 6.2 സെക്കന്‍ഡ് മതി എന്നതാണ് ഇവന്‍റെ ഏറ്റവും വലിയ സവിശേഷത. 3 ലിറ്റർ ഡീസൽ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 265 ബിഎച്ച്പി കരുത്തും 620 എന്‍എം ടോർക്കുമുണ്ട്.
ഇന്റീരിയർ ട്രിമ്മിലും സെന്റർ കൺസോൾ കവറിലും ബാഡ്ജിംഗ്, വ്യക്തിഗതമാക്കിയ പിൻസീറ്റ്.. ഹെഡ്‌റെസ്റ്റും ബാക്ക് റെസ്റ്റും, നാപ്പ ലെതർ അപ്‌ഹോൾസ്റ്ററിയും തുടങ്ങി നിരവധി സവിശേഷതകളോടെയാണ് 730 എൽഡി ഇൻഡിവിജ്വൽ എം സ്പോട്ട് എഡിഷൻ വരുന്നത്. നേരത്തെ പൃഥ്വിരാജിനും ടോവിനോയും സെവന്‍ സീരിസ് സ്വന്തമാക്കിയിട്ടുണ്ട്.