ഔഡി ക്യൂ 3 സ്‌പോര്‍ട്ബാക്ക് എത്തി: വില 51.43 ലക്ഷം

പുതിയ പരീക്ഷണങ്ങളും പരിഷ്‌കാരങ്ങളുമായാണു സ്‌പോര്‍ട്ബാക്ക് നിരത്തുകളില്‍ ഇടംപിടിക്കാനൊരുങ്ങുന്നത്. കഴിഞ്ഞമാസം തന്നെ വാഹനത്തിന്‍റെ ബുക്കിങ് ആരംഭിച്ചിരുന്നു
ഔഡി ക്യൂ 3 സ്‌പോര്‍ട്ബാക്ക് എത്തി: വില 51.43 ലക്ഷം

ഔഡിയുടെ ക്യൂ 3 സ്‌പോര്‍ട്ബാക്ക് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 51.43 ലക്ഷം രൂപയാണു എക്‌സ്‌ഷോറൂം വില. കൂപ്പെ എസ് യു വി സ്റ്റൈലിങ്ങോടെയാണു ക്യൂ 3 സ്‌പോര്‍ട്ബാക്ക് എത്തുന്നത്. പുതിയ പരീക്ഷണങ്ങളും പരിഷ്‌കാരങ്ങളുമായാണു സ്‌പോര്‍ട്ബാക്ക് നിരത്തുകളില്‍ ഇടംപിടിക്കാനൊരുങ്ങുന്നത്. കഴിഞ്ഞമാസം തന്നെ വാഹനത്തിന്‍റെ ബുക്കിങ് ആരംഭിച്ചിരുന്നു.

കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ ക്യൂ 3 യില്‍ നിന്നും സ്‌പോര്‍ട്ബാക്കിനുള്ള പ്രധാന പ്രത്യേകത ഡിസൈനിലാണ്. സ്ലോപിങ് റൂഫ് ലൈനിലൂടെ വ്യത്യസ്തമായൊരു ലുക്ക് വാഹനത്തിനു ലഭിക്കുന്നു. സ്റ്റൈലിഷായ 18 ഇഞ്ച് അലോയ് വീലുകള്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നുണ്ട്. പഴയ ക്യൂ 3 യിലേതു പോലുള്ള ഡാഷ് ബോര്‍ഡ് ഡിസൈനാണു സ്‌പോര്‍ട്ബാക്കിനുമുള്ളത്. ആറു എയര്‍ബാഗുകളുടെ സുരക്ഷയും ഉറപ്പു നല്‍കുന്നു.

പുതിയ പ്രൊഡക്റ്റുകളിലൂടെ ഈ വര്‍ഷം വന്‍ വളര്‍ച്ചയാണു ലക്ഷ്യമിടുന്നതെന്നു ഔഡി അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം വളര്‍ച്ച 27 ശതമാനമായിരുന്നു. കൂടുതല്‍ പ്രൊഡക്റ്റുകള്‍ വിപണിയില്‍ ഉള്ളതുകൊണ്ടു തന്നെ ഈ വര്‍ഷം കൂടുതല്‍ വളരാനാകും, ഔഡി ഇന്ത്യാ ഹെഡ് ബര്‍ബീര്‍ സിങ് ധില്ലന്‍ വ്യക്തമാക്കി. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com