
കോഴിക്കോട്: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമെരിക്കന്‍ കാര്‍ കെയറിങ് ബ്രാന്‍ഡായ ടര്‍ട്ല്‍ വാക്സ്, സീബാര്ട്ട് കാര്‍ കെയറുമായി സഹകരിച്ച് ആദ്യ കാര്‍-കെയര്‍ സ്റ്റുഡിയൊ ആരംഭിച്ചു. ടര്‍ട്ല്‍ വാക്സ് കാര്‍ കെയര്‍ ഇന്ത്യ മാനെജിങ് ഡയറക്റ്റര്‍ സാജന് മുരളി പുറവങ്കര, ഹാനി മുസ്തഫ എന്നിവര്‍ ചേര്‍ന്ന് സ്റ്റുഡിയൊ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് കാരപ്പറമ്പില്‍ ബാലുശേരി റോഡിലെ ബുര്‍ജ് അല്‍ ഹിന്ദിന് എതിര്‍വശമാണ് കാർ കെയർ സ്റ്റുഡിയൊ തുറന്നിരിക്കുന്നത്. പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ സഹായത്തോടെ അത്യാധുനിക ടര്‍ട്ല്‍ വാക്സ് ഡീറ്റെയ്ലിങ് ടെക്നോളജിയും ഉപയോഗിക്കാന്‍ എളുപ്പവുമായ ടര്‍ട്ല്‍ വാക്സ് ഉത്പന്നങ്ങളും അവ ഉപയോഗിച്ചുള്ള ഡീറ്റെയ്ലിങ് സേവനങ്ങളുമാണ് ടര്‍ട്ല്‍ വാക്സിന്റെ കാര്‍-കെയര്‍ സ്റ്റുഡിയൊയില്‍ ലഭ്യമാവുക.
കാര്‍ കെയര്‍, ഡീറ്റെയ്ലിങ് മേഖലകളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സേവനങ്ങള്‍ നൽകുന്ന സീബാര്ട്ട് കാര്‍ കെയറുമായി ടര്‍ട്ല്‍ വാക്സ് ചേരുന്നതോടെ ഈ മേഖലയിലെ ഉപയോക്താക്കള്‍ക്ക് ടര്‍ട്ല്‍ വാക്സിന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളായ സെറാമിക്, ഗ്രാഫീന് ശ്രേണിയിലെ സേവനങ്ങള്‍ ലഭ്യമാകും. ഒപ്പം കാര്‍ പേറ്റന്റ്-പെന്‍ഡിങ് ഗ്രാഫീന് സാങ്കേതികവിദ്യയുള്ള ഹൈബ്രിഡ് സൊല്യൂഷന്‍സ്, ഹൈബ്രിഡ് സൊല്യൂഷന്‍സ് തുടങ്ങിയ ടര്‍ട്ല്‍ വാക്സ് ഉത്പന്നങ്ങളും പുതിയ കാര്‍ കെയര്‍ സ്റ്റുഡിയൊയില്‍ ലഭിക്കും.
കോഴിക്കോട്ടെ ഈ പുതിയ സ്റ്റുഡിയൊയിലൂടെ വടക്കന്‍ കേരളത്തില്‍ ഉടനീളം മികച്ച കാര്‍ ഡീറ്റെയ്ലിങ് സേവനം നല്‍കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ടര്‍ട്ല്‍ വാക്സ് കാര്‍ കെയര്‍ ഇന്ത്യ മാനെജിങ് ഡയറക്റ്റര്‍ സാജന് മുരളി പുറവങ്കര പറഞ്ഞു. ടര്‍ട്ല്‍ വാക്സിനെ സംബന്ധിച്ചിടത്തോളം കേരളം ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളിലൊന്നാണ്. 45 മിനിറ്റില്‍ പൂര്‍ത്തിയാക്കുന്ന ക്ലീനിങ്, വാക്വമിങ് കോക്ക്പിറ്റ് ക്ലീനിങ്, പ്രീ-വാഷ്, റിന്‍സ്, അലോയ് വീല്‍സ് ആന്‍ഡ് ടയറുകള്‍ സ്പ്രെഡ്, റിന്‍സ്, ഡ്രൈ, ഗ്ലാസ് ക്ലീനിങ്, ടയര്‍ ഡ്രസിങ് എന്നിവയാണ് കാര്‍-കെയര്‍ സ്റ്റുഡിയൊയില്‍ ലഭ്യമായ പ്രധാന സേവനങ്ങള്‍.