സിട്രോൺ ഇന്ത്യ സി3 എയർക്രോസ് എസ്‌യുവി പ്രീബുക്കിങ് ആരംഭിച്ചു | Video

9.99 ലക്ഷം രൂപ പ്രാരംഭ വില, ഒക്റ്റോബർ 15 മുതൽ വിതരണം

കൊച്ചി: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയിന്‍ സിട്രോണ്‍ സി3 എയര്‍ക്രോസ് എസ്‌യുവിയുടെ ബുക്കിങ് ആരംഭിച്ചു.

9.99 ലക്ഷം രൂപയാണ് സിട്രോണ്‍ സി3 എയര്‍ക്രോസ് എസ്‌യുവിയുടെ പ്രാരംഭ വില. ഒക്റ്റോബര്‍ 15 മുതലായിരിക്കും വിതരണം. ഉപയോക്താക്കള്‍ക്ക് രാജ്യമെമ്പാടുമുള്ള ലാ മൈസോന്‍ സിട്രോണ്‍ ഷോറൂമുകള്‍ വഴിയോ അല്ലെങ്കില്‍ 25,000 രൂപ ടോക്കണ്‍ പേയ്മെന്‍റ് നല്‍കി ഔദ്യോഗിക സിട്രോണ്‍ ഇന്ത്യ വെബ്സൈറ്റ് (citroen.in) വഴിയോ മുന്‍കൂട്ടി ബുക്ക് ചെയ്യാം.

90 ശതമാനത്തിലധികം പ്രാദേശികവത്കരണവുമായാണ് പുതിയ സിട്രോണ്‍ സി3 എയര്‍ക്രോസിന്‍റെ വരവ്. 4,323 എംഎം നീളമുള്ള ഇ3 എയര്‍ക്രോസ് എസ്‌യുവി സമാനതകളില്ലാത്ത വൈദഗ്ധ്യം നല്‍കുന്നു. കൂടാതെ 5+2 ഫ്ലെക്സി-പ്രോx7 സവിശേഷ സീറ്റിങ് ഓപ്ഷനുകളും കസ്റ്റമൈസേഷന്‍ പാക്കുകളും ഉള്ള ഇന്ത്യയുടെ ആദ്യ ഇടത്തരം എസ്‌യുവിയാണിത്.

സിട്രോയിന്‍റെ ആഗോളതലത്തില്‍ പ്രശംസ നേടിയ 1.2എല്‍ ജെന്‍III ടര്‍ബോപ്യുര്‍ടെക് 110പിഎസ് എൻജിന്‍ ഉപയോഗിച്ച് ടര്‍ബോ ചാര്‍ജ് ചെയ്ത് പ്രകടനം നല്‍കുന്നു. വിശാലമായ ഇന്‍റീരിയര്‍, 2671 എംഎം ക്ലാസ്-ലീഡിങ് വീല്‍ബേസ് എന്നിവയുമായി പൊരുത്തപ്പെടുന്ന ഫ്ളൈയിങ് കാര്‍പെറ്റ് ഇഫക്റ്റോടു കൂടിയ സിട്രോണ്‍ അഡ്വാന്‍സ്ഡ് കംഫര്‍ട്ട് സസ്പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്നു.

511 ലിറ്റര്‍ ബൂട്ട് സ്പേസും മതിയായ രണ്ടാം നിര നീ ഹെഡ്റൂമുമുണ്ട്. സ്റ്റാന്‍ഡേര്‍ഡ് 7ഇഞ്ച് ഇന്‍റലി-സ്മാര്‍ട്ട് ടിഎഫ്ടി ക്ലസ്റ്റര്‍, വയര്‍ലെസ് ആന്‍ഡ്രോയ്‌ഡ് ഓട്ടൊ, ആപ്പിള്‍ കാര്‍പ്ലേയും ഇതിലുണ്ട്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com